ജെമിനിയും  ചാറ്റ്‌ജിപിറ്റി-യും മാറിൽക്കും, മലയാളി ബുദ്ധിയിൽ പിറന്ന ഇന്ത്യൻ AI ‘വെബിനോയ്ഡ്’ ഇന്ന് മുന്നിൽ

നിർമ്മിത ബുദ്ധിക്ക്  അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദേശ എ ഐ  പ്ലാറ്റ്ഫോമുകൾക്ക്  വെല്ലുവിളിയായി  ഇന്ത്യൻനിർമ്മിത  ചാറ്റ് ബോട്ടും. വെബ്നോയ്ഡ്  (WebEnoid) ആണ് ചാറ്റ്  ജിപിറ്റി-ക്കും ജെമിനി-ക്കും ഒക്കെ വെല്ലുവിളിയാകുന്ന ഇന്ത്യൻ നിർമിത ചാറ്റ് ബോട്ട്. അഡ്രസ്: https://webenoid.com/. പ്രാഥമിക ടെസ്റ്റുകളില്‍ മറ്റ് എഐ സേര്‍ച്ച് സംവിധാനങ്ങളെക്കാള്‍ വെബ്നോയ്ഡ്  മികവു പുലര്‍ത്തുന്നു എന്നാണ്  റിപ്പോർട്ടുകൾ. വിഷമം പിടിച്ച ആശയങ്ങളോ, കാര്യങ്ങളോ സെര്‍ച്ച് ചെയ്താലും വിശദവും, ലളിതവുമായ മറുപടികള്‍ തന്ന് അമ്പരപ്പിക്കുകയാണ് വെബ്നോയ്ഡ്.

പൂർണ്ണമായും ഇന്ത്യയിൽ  നിർമ്മിച്ച ഈ  എ ഐ  ചാറ്റ്  ബോട്ടിന്‍റെ  ബുദ്ധിക്ക് പിന്നിൽ  മലയാളിയായ ജോയല്‍ ഇമ്മാനുവലിന്‍റെ ബുദ്ധിയാണ്. ആലപ്പുഴയില്‍ നിന്നുള്ള മലയാളി ബിസിനസുകാരനായ ജോയല്‍ ഇമ്മാനുവൽ ഇനിയുള്ള കാലത്ത് സ്വന്തം കാലില്‍ നില്‍ക്കാനായി രാജ്യം പ്രാപ്തമാകണം എന്ന ”മെയിക്ക് ഇന്‍ ഇന്ത്യാ” പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന ആശയത്തെ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഈ ഐഐ സേവനം ഇന്ത്യന്‍ ടെക്‌നോളജിയുടെ ചരിത്രത്തില്‍ പുതിയ ചരിത്രം കുറിക്കുകയാണെന്ന് ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച വെബ്എനോയിഡിന്‍റെ മേധാവി ജോയല്‍ അവകാശപ്പെടുന്നത്. പ്രാദേശികമായി ഇത്തരത്തിലൊരു സംവിധാനം വികസിപ്പിക്കുക എന്നത് അസാധ്യമാണ് എന്ന് പലരും കരുതിപ്പോരുകയായിരുന്നു. എന്നാൽ വെല്ലുവിളികൾ ഏറ്റെടുത്ത്  ഇന്ത്യൻ മോഡൽ നിർമിക്കുകയെന്നതായിരുന്നു തന്‍റെ ലക്ഷം എന്ന് അദ്ദേഹം പറഞ്ഞു.

വെബ്എനോയിഡ് എന്താണ്?

ചാറ്റ്ജിപിറ്റിയും പെര്‍പ്ലക്‌സിറ്റിയും പോലെ വിവരങ്ങള്‍ ആരായാനുള്ള ഉപാധി എന്നതിനപ്പുറത്ത് മറ്റ് പല സേവനങ്ങളും നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നു. എതൊരു വെബ്‌സൈറ്റിലും ഒരു വരി കോഡ് ചേര്‍ക്കുക വഴി അതിനെ സമൂലം പരിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലാര്‍ജ് ലാംഗ്വെജ് മോഡലുകളില്‍ (എല്‍എല്‍എം) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആഗോള ഭീമന്മാരുടേതിനേക്കാള്‍ മികവാര്‍ന്ന് പ്രകടനം നല്‍കാന്‍ ഇപ്പോള്‍ സജ്ജമാണ് വെബ്എനോയിഡ് എന്ന് കമ്പനി പറയുന്നു. ഏതൊരു വെബ്‌സൈറ്റിലും തങ്ങളുടെ കോഡ് ഉള്‍ക്കൊള്ളിക്കുക വഴി തങ്ങളുടെ കസ്റ്റമര്‍ മാരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി അറിയാനാകും. ആ കോഡ് വെബ്‌സൈറ്റ് ഉടമയുടെ ഒരു ജോലിക്കാരനെ പോലെ പ്രവര്‍ത്തിക്കും. ഇങ്ങനെ വെബ്‌സൈറ്റുകളെ പുതുക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിന് ടെക്‌നോളജി അറിയേണ്ട ആവശ്യംപോലും ഇല്ല. വെബ്എനോയിഡ് വെബ്‌സൈറ്റിലെത്തി തങ്ങളുടെ വെബ്‌സൈറ്റ് ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യണമെന്ന് ടൈപ് ചെയ്തു നല്‍കിയാല്‍ മാത്രം മതി ആ കോഡ് ലഭിക്കാന്‍. 

ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകളില്‍ മികച്ച പ്രകടനം

സന്ദര്‍ഭോചിതമായ മറുപടികളും, സംസ്‌കാരത്തിനു യോജിച്ച മറുപടിയും നല്‍കുന്ന കാര്യത്തില്‍ 95 ശതമാനം റേറ്റിങ്ങാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഉത്തരങ്ങള്‍ നല്‍കുന്ന കാര്യത്തിലും, പ്രോബ്ലം സോള്‍വിങ്ങിലും മറ്റു കമ്പനികളെക്കാള്‍ കൃത്യത തങ്ങൾക്കുണ്ടെന്നും  കമ്പനി പറയുന്നു. ബിസിനസ് സ്ഥാപനങ്ങളും മറ്റും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആഴത്തില്‍ മനസിലാക്കി ഉത്തരം നല്‍കുന്ന കാര്യത്തില്‍ വെബ്എനോയിഡ് മറ്റ് എഐ സംവിധാനങ്ങളെ പിന്നിലാക്കുന്നു എന്ന് ജോയല്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള സേര്‍ച്ചുകളും ആഗോള സെര്‍ച്ചുകളും തിരിച്ചറിഞ്ഞ് ഉത്തരം നല്‍കുന്നതിലും തങ്ങളാണ് മുന്നിലെന്നും വെബ്എനോയിഡ് ടീം അവകാശപ്പെട്ടു. പ്രൊഫഷണലുകള്‍ക്കും ജോലിയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒപ്പം കൂട്ടാവുന്ന എഐ ചങ്ങാതിയുമാണ് വെബ്എനോയിഡ്. പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. ജോലി അന്വേഷകര്‍ക്ക് വിവരങ്ങള്‍ ആരായാം. പെര്‍ഫോര്‍മന്‍സ് എന്‍ഹാന്‍സ്‌മെന്‍റ് തുടങ്ങിയവയ്ക്കും ആശ്രയിക്കാവുന്ന ടൂളായി മാറുകയാണ് വെബ്എനോയിഡ്.

കോണ്‍വര്‍സേഷണല്‍ എഐക്ക് അപ്പുറത്ത്

സംഭാഷണം നടത്തി മറുപടി പറയുന്ന പരമ്പരാഗത എഐ സംവിധാനങ്ങള്‍ക്ക് അപ്പുറത്തേക്കും വെബ്എനോയിഡ് കടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും, തൊഴിലന്വേഷകര്‍ക്കും, പ്രൊഫഷണലുകള്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഗൗരവത്തിലെടുക്കേണ്ട ടൂളായി മാറുന്നു എന്ന സൂചന നല്‍കുന്നു ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ കണ്ടെത്താനും, വില പരിശോധിക്കാനും, റിവ്യുകള്‍ പരിശോധിച്ച് വിശ്വസിക്കാവുന്ന സെല്ലര്‍ ആണോ എന്നൊക്കെ പറഞ്ഞു തരാനുള്ള ശേഷിയും വെബ്എനോയിഡിന് കിട്ടും വെറുതെ എഐ വികസിപ്പിക്കുകയല്ല, മറിച്ച് അതിനെ ജനാധിപത്യവല്‍ക്കരിക്കുകയാണ് തൻ ചെയ്യുന്നത് എന്ന് ജോയല്‍ പറയുന്നു.

About The Author