വാട്സ്ആപ്പിന്‍റെ മെസ്സേജ് നോട്ടിഫിക്കേഷനില്‍ പുതിയ മാറ്റം

ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. പുതിയ അപ്ഡേഷനിലൂടെ വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ കാണിക്കുമ്പോള്‍ ഫോണില്‍ അയച്ചയാളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ഗ്രൂപ്പില്‍ നിന്നാണ് സന്ദേശമെങ്കില്‍ ഗ്രൂപ്പ് ഐക്കണ്‍ കാണാന്‍ പറ്റും. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് 15 (IOS15) ഉപയോഗിക്കുന്ന ചില ബീറ്റ യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ പ്രത്യേകത ലഭ്യമായിരിക്കുന്നത്.

നിലവില്‍ വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ ഫോണില്‍ വരുമ്പോള്‍ ആ സന്ദേശം മാത്രമാണ് ലഭിക്കുന്നത്. അതേ സമയം ഇപ്പോള്‍ അവതരിപ്പിച്ച ബീറ്റയില്‍ ചില പ്രൊഫൈല്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന പ്രശ്നം ബീറ്റ യൂസേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഫീച്ചര്‍ പൂര്‍ണ്ണമായും നിലവില്‍ വരുമ്പോള്‍ ശരിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച വാട്സ്ആപ്പ് ഐഒഎസ്  ഉപയോക്താക്കള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ  കമ്യൂണിറ്റി ഫീച്ചര്‍. ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചര്‍ എന്നാണ് വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*