1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോണുമായി ഒപ്പോ

35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ ഇയർഫോൺ ലഭ്യമാകും. ഒപ്പോ എൻകോ എം 32 വയർലെസ് ഇയർഫോണുകളുടെ ഇന്ത്യയിലെ വില 1799 രൂപയാണ്. എന്നാൽ, ജനുവരി 12 വരെ 1499 രൂപ കിഴിവിൽ വാങ്ങാമെന്നൊരു ഓഫര്‍ കമ്പനി നല്‍കിയിട്ടുണ്ട്.


കറുപ്പ് നിറത്തില്‍ പുറത്തിറക്കിയിരിക്കുന്ന ഈ വയർലെസ് ഇയർഫോണില്‍  ഒരേസമയം രണ്ട് സ്‌മാർട്ട്ഫോണുകളുമായോ ടാബ്‌ലെറ്റുകളുമായോ കണക്‌റ്റ് ചെയ്യാൻ ശേഷിയുള്ള ബ്ലൂടൂത്ത് 5.0 ലോ-ലേറ്റൻസി ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഇതിന് മാഗ്നറ്റിക് ഇയർബഡുകളും ഉണ്ട്. കോളുകൾ നിയന്ത്രിക്കുന്നതിനും വോയ്‌സ് അസിസ്റ്റന്‍റുകൾ ആക്ടീവാക്കുന്നതിനുമുള്ള മൾട്ടി-ഫങ്ഷൻ ബട്ടണും വോളിയം റോക്കറുകളും ഇയർഫോണുകളുടെ വലതുവശത്ത് നല്‍കിയിരിക്കുന്നു.

220 എംഎഎച്ച് ആണ് ബാറ്ററി ലൈഫുള്ള ഈ ഉപകരണം പൂർണമായി ചാർജ് ചെയ്താൽ 28 മണിക്കൂർ വരെ ഉപയോഗിക്കാം. വയർലെസ് ഇയർഫോണുകൾ ടൈപ്പ്-സി പോർട്ട് വഴി അതിവേഗ ചാർജിങ്ങിനും സാധിക്കും. കൂടാതെ 10 മിനിറ്റ് ചാർജ് ചെയ്താൽ 20 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവൽ ഡിവൈസ് സ്വിച്ചിങ്, ഇൻഡിപെൻഡന്‍റ് ബാസ് ചേംബർ ഡിസൈൻ, കോളുകൾക്കുള്ള നോയിസ് ക്യാൻസലേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്‍റ് തുടങ്ങിയ വോയിസ് അസിസ്റ്റന്‍റുകൾക്കുള്ള പിന്തുണ എന്നിവയും ഈ വെയറബിള്‍ ഡിവൈസിന്‍റെ സവിശേഷതകളാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*