ഇന്ത്യയില്‍ ലാപ്ടോപ്പ് നിര്‍മാണം ആരംഭിച്ച് എച്ച് പി

ആഗോളടെക്ക് കമ്പനിയായ എച്ച്പി ഇന്ത്യയില്‍ ലാപ്പ്ടോപ്പ് നിര്‍മാണം ആരംഭിച്ചു. ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനി ഫ്‌ലക്സ് ആണ് എച്ച്പിക്കായി ഇന്ത്യയില്‍ ലാപ്ടോപ്പുകള്‍ നിര്‍മിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കരുത്തേകിക്കൊണ്ട് ഫ്‌ലക്സിന്‍റെ ശ്രീപെരുമ്പത്തുരിലെ (തമിഴ്നാട്) ഫാക്ടറിയിലാണ് നിര്‍മാണം.

ലാപ്ടോപ്പുകള്‍ക്ക് പുറമെ ഡെസ്‌ക്ടോപ്പ്ടവര്‍, മിനി ഡെസ്‌ക്ടോപ്പ്, മോണിറ്റര്‍ തുടങ്ങിയവയും എച്ച്പി ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. എച്ച് പി എലൈറ്റ്ബുക്ക്സ്, എച്ച് പി പ്രോബുക്കസ്, എച്ച് പി G8 സീരീസ് നോട്ട്ബുക്കുകൾ തുടങ്ങിയ ഉൽപന്നങ്ങൾക്കൊപ്പം ഇത്രയും വിപുലമായ ലാപ്‌ടോപ്പുകൾ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്നത് ഇതാദ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*