120W ഫാസ്റ്റ് ചാർജിങ് ഷവോമി ഫോണ്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഷവോമി 11i ഹൈപ്പർചാർജ് സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കും. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഇന്ത്യയിലെ ആദ്യ ഫോണ്‍ ആയിരിക്കും ഇത്. ഈ വർഷം ഒക്ടോബറിൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 ശ്രേണിയിലെ റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഫോണാണ് ഷവോമി 11i ഹൈപ്പർചാർജ് എന്ന പേരിൽ ഇന്ത്യയിലെത്തുക. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ വെറും 15 മിനിറ്റ് മതി എന്നതാണ് ഷവോമി 11i ഹൈപ്പർചാർജിനെ വ്യത്യസ്തമാക്കുന്നത്.

ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ ആയിരിക്കും അടിസ്ഥാന ഷവോമി 11i മോഡൽ. ഇത് കൂടാതെ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 5ജി ഇതിനകം റെഡ്മി നോട്ട് 11T 5ജി എന്ന പേരിൽ ഇന്ത്യൻ വിപണിയിലെത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 11 പ്രോ, പ്രോ പ്ലസ്

ഇരു സ്മാർട്ട്ഫോണുകളിലെയും മിക്ക ഫീച്ചറുകളും ഏറെക്കുറെ സമാനമാണ്. ഡ്യുവൽ ഐഎസ്ഒയും എഫ്/1.89 അപ്പർച്ചറും അടങ്ങിയ 108 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയാണ് ഇരുഫോണുകൾക്കും. രണ്ട് ഫോണുകളിലും ഡ്യുവൽ സിമെട്രിക്കൽ JBL-ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഹാൻഡ്സെറ്റുകൾക്കുണ്ട്. IP53 റേറ്റിംഗ് ഉള്ളതും VC ലിക്വിഡ് കൂളിംഗ് സിസ്റ്റവുമായാണ് പ്രോ, പ്രോ പ്ലസ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, ഹോൾ-പഞ്ച് ഡിസൈൻ എന്നിവയുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകൾക്കും. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 920 SoC ആണ് ഇരു ഫോണുകളുടെയും പ്രോസസ്സർ. പ്രോ പ്ലസ്സിൽ 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 4,500 എംഎഎച്ച് ബാറ്ററിയാണ്. എന്നാല്‍, റെഡ്മി നോട്ട് 11 പ്രോ പതിപ്പിൽ 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററി പായ്ക്കാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*