2026-നെ മടക്കി പോക്കറ്റിലാക്കുന്ന ട്രെൻഡ്;എത്തുന്നു 5 കരുത്തൻ ഫോൾഡബിൾ ഫോണുകൾ!

സ്മാർട്ട്‌ഫോൺ ലോകം വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. മടക്കാവുന്ന (Foldable) ഫോണുകളുടെ ട്രെൻഡ് ആയിരിക്കും ഈ വർഷം കാണാൻ പോകുന്നത്. പ്രമുഖ കമ്പനികൾ എല്ലാ അവരുടെ ഫോൾഡബിൾ ഫോണുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മോട്ടോറോളയുടെ ‘റേസർ ഫോൾഡ്’ മുതൽ ആപ്പിളിന്‍റെ ഏറെ നാളായി കാത്തിരിക്കുന്ന ഫോൾഡബിൾ ഐഫോൺ വരെ ഈ വർഷം വിപണിയിൽ തരംഗമാകും.

  1. സാംസങ് ട്രൈ-ഫോൾഡ് (Samsung TriFold)
    സാംസങ്ങിന്‍റെ മൂന്ന് ഭാഗങ്ങളായി മടക്കാവുന്ന (TriFold) സ്മാർട്ട്‌ഫോൺ ആകും വർഷത്തിൽ ആദ്യം പുറത്തിറങ്ങുക. സാംസങ് ഗാലക്സി Z ഫോൾഡ് 7-നേക്കാൾ വലിയ 10 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുണ്ടാവുക. മൂന്ന് സ്ക്രീനുകളെ ബന്ധിപ്പിക്കുന്ന അത്യാധുനിക ഹിഞ്ച് സാങ്കേതികവിദ്യയും കരുത്തുറ്റ പ്രോസസറുമാണ് ഇതിന്‍റെ പ്രത്യേകത. ഫോണിനും ടാബ്‌ലെറ്റിനും ഇടയിലുള്ള ഒരു പുതിയ അനുഭവം ഉപയോക്താക്കൾക്ക് നൽകുക.
  2. ഹുവായ് X7 (Huawei X7)
    ഹുവായ് മേറ്റ് X7 മോഡൽ കഴിഞ്ഞവർഷം അവസാനത്തോടെ ചൈനയിൽ പുറത്തിറങ്ങിയിട്ടുണ്ട്. 2026 പകുതിയോടെ ഇത് ആഗോള വിപണിയിലെത്തും. 8 ഇഞ്ച് ഫ്ലെക്സിബിൾ LTPO OLED സ്ക്രീനും 20 GB റാമും അടങ്ങുന്ന അതിശക്തമായ ഫീച്ചറുകളാണ് ഇതിനുള്ളത്. ഹാർമണി ഒഎസ് 6 (HarmonyOS 6) ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
  3. മോട്ടോറോള റേസർ ഫോൾഡ് (Motorola Razr Fold)
    CES 2026-ൽ അവതരിപ്പിച്ച ഈ ഫോൺ മോട്ടോറോളയുടെ ആദ്യത്തെ ‘ബുക്ക് സ്റ്റൈൽ’ ഫോൾഡബിൾ ഫോണാണ്. ഇതിന്‍റെ ഉൾവശത്ത് 8.1 ഇഞ്ച് വലിപ്പമുള്ള 2K ഡിസ്‌പ്ലേയാണുള്ളത്. ‘മോട്ടോ പെൻ അൾട്രാ’ എന്ന സ്റ്റൈലസ് ഉപയോഗിക്കാനുള്ള സൗകര്യവും 50 എംപി ക്യാമറ സംവിധാനവും ഇതിലുണ്ട്.
  4. വിവോ X ഫോൾഡ് 6 (Vivo X Fold 6)
    വിവോയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണായ ഈ മോഡലിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 (Snapdragon 8 Gen 5) പ്രോസസറാകും ഉണ്ടാവുക. ഇതിലെ ഏറ്റവും വലിയ പ്രത്യേകത 200 എംപി (200MP) ക്യാമറയാണ്. ഡിസൈനിലും ഫിംഗർപ്രിന്‍റ് സെൻസറിലും വലിയ മാറ്റങ്ങളുമായാണ് വിവോ എത്തുന്നത്. ഉടൻ ഈ മോഡൽ വിപണിയിൽ പ്രതീക്ഷിക്കാം.
  5. ഐഫോൺ ഫോൾഡ് (iPhone Fold)
    ആപ്പിൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോൾഡബിൾ ഐഫോൺ 2026 അവസാനത്തോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7.8 ഇഞ്ച് വലിപ്പമുള്ള, മടക്കുകൾ കാണാത്ത (Creaseless) OLED ഡിസ്‌പ്ലേയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ടൈറ്റാനിയം ബോഡിയിൽ പുറത്തിറങ്ങുന്ന ഈ ഫോണിൽ ഫേസ് ഐഡിക്ക് പകരം സൈഡ് മൗണ്ടഡ് ടച്ച് ഐഡി ആയിരിക്കും നൽകുക.

About The Author