സ്മാർട്ട്ഫോൺ ലോകം വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. മടക്കാവുന്ന (Foldable) ഫോണുകളുടെ ട്രെൻഡ് ആയിരിക്കും ഈ വർഷം കാണാൻ പോകുന്നത്. പ്രമുഖ കമ്പനികൾ എല്ലാ അവരുടെ ഫോൾഡബിൾ ഫോണുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മോട്ടോറോളയുടെ ‘റേസർ ഫോൾഡ്’ മുതൽ ആപ്പിളിന്റെ ഏറെ നാളായി കാത്തിരിക്കുന്ന ഫോൾഡബിൾ ഐഫോൺ വരെ ഈ വർഷം വിപണിയിൽ തരംഗമാകും.
- സാംസങ് ട്രൈ-ഫോൾഡ് (Samsung TriFold)
സാംസങ്ങിന്റെ മൂന്ന് ഭാഗങ്ങളായി മടക്കാവുന്ന (TriFold) സ്മാർട്ട്ഫോൺ ആകും വർഷത്തിൽ ആദ്യം പുറത്തിറങ്ങുക. സാംസങ് ഗാലക്സി Z ഫോൾഡ് 7-നേക്കാൾ വലിയ 10 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിലുണ്ടാവുക. മൂന്ന് സ്ക്രീനുകളെ ബന്ധിപ്പിക്കുന്ന അത്യാധുനിക ഹിഞ്ച് സാങ്കേതികവിദ്യയും കരുത്തുറ്റ പ്രോസസറുമാണ് ഇതിന്റെ പ്രത്യേകത. ഫോണിനും ടാബ്ലെറ്റിനും ഇടയിലുള്ള ഒരു പുതിയ അനുഭവം ഉപയോക്താക്കൾക്ക് നൽകുക. - ഹുവായ് X7 (Huawei X7)
ഹുവായ് മേറ്റ് X7 മോഡൽ കഴിഞ്ഞവർഷം അവസാനത്തോടെ ചൈനയിൽ പുറത്തിറങ്ങിയിട്ടുണ്ട്. 2026 പകുതിയോടെ ഇത് ആഗോള വിപണിയിലെത്തും. 8 ഇഞ്ച് ഫ്ലെക്സിബിൾ LTPO OLED സ്ക്രീനും 20 GB റാമും അടങ്ങുന്ന അതിശക്തമായ ഫീച്ചറുകളാണ് ഇതിനുള്ളത്. ഹാർമണി ഒഎസ് 6 (HarmonyOS 6) ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. - മോട്ടോറോള റേസർ ഫോൾഡ് (Motorola Razr Fold)
CES 2026-ൽ അവതരിപ്പിച്ച ഈ ഫോൺ മോട്ടോറോളയുടെ ആദ്യത്തെ ‘ബുക്ക് സ്റ്റൈൽ’ ഫോൾഡബിൾ ഫോണാണ്. ഇതിന്റെ ഉൾവശത്ത് 8.1 ഇഞ്ച് വലിപ്പമുള്ള 2K ഡിസ്പ്ലേയാണുള്ളത്. ‘മോട്ടോ പെൻ അൾട്രാ’ എന്ന സ്റ്റൈലസ് ഉപയോഗിക്കാനുള്ള സൗകര്യവും 50 എംപി ക്യാമറ സംവിധാനവും ഇതിലുണ്ട്. - വിവോ X ഫോൾഡ് 6 (Vivo X Fold 6)
വിവോയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണായ ഈ മോഡലിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 5 (Snapdragon 8 Gen 5) പ്രോസസറാകും ഉണ്ടാവുക. ഇതിലെ ഏറ്റവും വലിയ പ്രത്യേകത 200 എംപി (200MP) ക്യാമറയാണ്. ഡിസൈനിലും ഫിംഗർപ്രിന്റ് സെൻസറിലും വലിയ മാറ്റങ്ങളുമായാണ് വിവോ എത്തുന്നത്. ഉടൻ ഈ മോഡൽ വിപണിയിൽ പ്രതീക്ഷിക്കാം. - ഐഫോൺ ഫോൾഡ് (iPhone Fold)
ആപ്പിൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോൾഡബിൾ ഐഫോൺ 2026 അവസാനത്തോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7.8 ഇഞ്ച് വലിപ്പമുള്ള, മടക്കുകൾ കാണാത്ത (Creaseless) OLED ഡിസ്പ്ലേയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ടൈറ്റാനിയം ബോഡിയിൽ പുറത്തിറങ്ങുന്ന ഈ ഫോണിൽ ഫേസ് ഐഡിക്ക് പകരം സൈഡ് മൗണ്ടഡ് ടച്ച് ഐഡി ആയിരിക്കും നൽകുക.
