അക്ഷരങ്ങൾ ചിത്രങ്ങൾ ആക്കും മിക്സ്ബോർഡ്

ആശയങ്ങളെയും ഭാവനകളെയും ഞൊടിയിടയിൽ ദൃശ്യവൽക്കരിക്കാൻ സഹായിക്കുന്ന നൂതന എഐ ടൂളായ ‘മിക്സ്ബോർഡ്’ (Mixboard) ഗൂഗിൾ ലാബ്‌സ് അവതരിപ്പിച്ചു. ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കും ഡിസൈനർമാർക്കും മാത്രമല്ല, സ്വന്തമായി ആശയങ്ങൾ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും ഒരുപോലെ ഉപകാരപ്രദമാണ്.
എഐ സാങ്കേതികവിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന മിക്സ്ബോർഡ്, ടെക്സ്റ്റ് നിർദ്ദേശങ്ങളിലൂടെ ചിത്രങ്ങൾ നിർമ്മിക്കാനും നിലവിലുള്ള ദൃശ്യങ്ങളിൽ മാറ്റങ്ങൾ വരുത്താനും സഹായിക്കുന്നു. ‘വെളിച്ചം കുറയ്ക്കുക, ‘രണ്ട് ആശയങ്ങളെ കൂട്ടിച്ചേർക്കുക’, ‘ചിത്രത്തിന് കൂടുതൽ മിനിമൽ രൂപം നൽകുക’ എന്നിങ്ങനെയുള്ള സ്വാഭാവിക ഭാഷാ നിർദ്ദേശങ്ങൾ നൽകി കൃത്യമായ മാറ്റങ്ങൾ വരുത്താൻ ഇതിൽ സാധിക്കും.

‘റീജനറേറ്റ്’, ‘മോർ ലൈക് ദിസ്’ പോലുള്ള ഓപ്ഷനുകൾ ഇതിലുണ്ട് ഇത് ആശയങ്ങൾ താരതമ്യം ചെയ്യാനും മികച്ചത് തിരഞ്ഞെടുക്കാനും സഹായിക്കും. ദൃശ്യങ്ങളുടെ ആശയത്തിന് അനുയോജ്യമായ തലക്കെട്ടുകളോ വിവരണങ്ങളോ പോലുള്ള ടെക്സ്റ്റുകൾ ഉണ്ടാക്കാനും ഇതിനു കഴിയും. ബ്രാൻഡിംഗ്, ഇവന്‍റ് പ്ലാനിംഗ്, ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന എന്നിവയ്‌ക്കെല്ലാം അതിവേഗം വിഷ്വൽ മൂഡ്-ബോർഡുകൾ സൃഷ്ടിക്കാൻ ഈ ടൂൾ സഹായകമാകും. നിങ്ങളുടെ ചിത്രങ്ങൾ നൽകി എഐ ഉപയോഗിച്ച് അവയെ പരിഷ്കരിക്കാനും സാധിക്കും.’നാനോ ബനാന പ്രോ’ എഐ ഇമേജ് ജനറേഷൻ മോഡലിന്‍റെ പിന്തുണയും ഇതിലുണ്ട്.

About The Author