ചാറ്റ്ജിപിറ്റിയിൽ ഇപ്പോൾ അഡോബ് ഫോട്ടോഷോപ്പ് എക്സ്പ്രസ് ടൂളുകളും അക്രോബാറ്റ് പിഡിഎഫ് ടൂളുകളും സൗജന്യമായി ഉപയോഗിക്കാം. ഇതോടെ ഒരു ഫോട്ടോ എഡിറ്റ് ചെയ്യാനോ പിഡിഎഫ് ഫയലിൽ മാറ്റങ്ങൾ വരുത്താനോ ഇനി വേറെ ആപ്പുകൾ തുറക്കേണ്ട. ചാറ്റ്ജിപിറ്റി-യിലെ ചാറ്റിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത്, ക്രോപ്പിംഗ്, ബാക്ക്ഗ്രൗണ്ട് മാറ്റൽ, ഫിൽട്ടറുകൾ ഇടൽ, വെളിച്ചം കൂട്ടൽ, കുറക്കൽ തുടങ്ങി എല്ലാ എഡിറ്റിംഗുകളും ഫോട്ടോഷോപ്പ് എക്സ്പ്രസ് ഉപയോഗിച്ച് ചെയ്യാം. പിഡിഎഫ് ഫയലുകളിൽ അക്രോബാറ്റ് ഉപയോഗിച്ച് ഫയലുകൾ കൂട്ടിച്ചേർക്കുക, കമന്റ് ചേർക്കുക, ഒപ്പിടുക, രഹസ്യ വിവരങ്ങൾ മറയ്ക്കുക, ഫയലുകൾ മറ്റൊരു ഫോർമാറ്റിലേക്ക് മാറ്റുക എന്നിവയെല്ലാം ചെയ്യാം. ഡിസൈൻ ആശയങ്ങൾക്കോ ലേഔട്ട് ശരിയാക്കുന്നതിനോ വേണ്ടി ചാറ്റ്ജിപിടിയുടെ സഹായം ചോദിക്കുകയും ചെയ്യാം.
ഇതിനായി നിങ്ങൾക്ക് മാറ്റങ്ങൾ വരുത്തേണ്ട ഫയൽ അപ്ലോഡ് ചെയ്യുക, എന്നിട്ട് നിങ്ങൾക്ക് എന്ത് മാറ്റമാണ് വേണ്ടതെന്ന് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്, “അഡോബ് ഫോട്ടോഷോപ്പ്, ഈ ചിത്രത്തിന്റെ പിന്നിലെ ഭാഗം ബ്ലർ ചെയ്യാമോ” എന്ന് ചോദിക്കാം. അപ്പോൾ ആ ടൂൾ ചാറ്റിനുള്ളിൽ തന്നെ വരും. നിങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് ബ്രൈറ്റ്നെസ്, കോൺട്രാസ്റ്റ് പോലുള്ള കാര്യങ്ങൾ നേരിട്ട് ചാറ്റിൽ അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
പിഡിഎഫ് എഡിറ്റ് ചെയ്യുമ്പോൾ, ഫയലുകൾ സേവ് ചെയ്യണമെങ്കിൽ നിങ്ങളുടെ അഡോബ് അക്കൗണ്ടിൽ ലോഗിൻ ചെയ്യണം. ഈ ടൂളുകൾ ചാറ്റ്ജിപിറ്റിയിൽ ഉപയോഗിക്കുന്നതിന് പ്രത്യേകമായി പണം കൊടുക്കേണ്ടതില്ല.
ചെറിയ എഡിറ്റിംഗുകൾക്കും ദിവസേനയുള്ള ജോലികൾക്കും ഇത് വളരെ ഉപകാരപ്രദമാണ്. എന്നാൽ, സങ്കീർണ്ണമായ എഡിറ്റിംഗുകൾക്ക് അഡോബിന്റെ ആപ്പുകൾ നേരിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്.
ചെറിയരീതിയിലുള്ള എഡിറ്റിങിനും ഡോക്യുമെന്റ് കൈകാര്യം ചെയ്യാനും ഇനി പല ആപ്പുകളിൽ കയറി ഇറങ്ങേണ്ട. ChatGPT Plus, ChatGPT Team, ChatGPT Enterprise തുടങ്ങിയ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായിരിക്കും നിലവിൽ ഈ സൗകര്യം ലഭ്യമാകുക.

Leave a Reply