അറാറ്റൈ: ഇന്ത്യയുടെ സ്വന്തം മെസേജിംഗ് വിപ്ലവം

വാട്സ്ആപ്പും ടെലഗ്രാമും പോലെയുള്ള ആന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകൾക്കിടയിൽ, ഇന്ത്യയിൽ ജനിച്ച ഒരു ആപ്പ്, ആപ്പ് സ്റ്റോറിലെ “Social Networking” വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്വന്തം ആക്കിയിരിക്കുന്നു. ചെന്നൈ ആസ്ഥാനമായ Zoho Corporation വികസിപ്പിച്ചെടുത്ത അറാറ്റൈ ( Arattai ) എന്ന മെസ്സേജിങ് ആപ്പ് ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ അതിവേഗ വളർച്ച കൈവരിച്ച്. ഡെയ്‌ലി സൈൻ-അപ്പുകൾ 3,000ൽ നിന്ന് 3,50,000 ആയി ഉയർന്നതോടെ, വാട്സ്ആപ്പിന് ശക്തമായ ഇന്ത്യൻ മത്സരാർത്ഥിയായി അറാറ്റൈ മാറുന്നതിനുള്ള സൂചനയാണ് നൽകുന്നത്. “അറാറ്റൈ” എന്നാൽ തമിഴിൽ “സൗഹൃദ സംഭാഷണം” എന്നാണ് അർത്ഥം, അതായത് casual chat.

പർപ്ലെക്സിറ്റി AI-യുടെ  സി.ഇ.ഒ അരവിന്ദ് ശ്രീനിവാസ് സോഹോയെ ഈ നേട്ടത്തിൽ അഭിനന്ദിച്ചു.  “ഡെയ്‌ലി സൈൻ-അപ്പുകളിൽ അപ്രതീക്ഷിതമായ വളർച്ച മൂലം ഉണ്ടായ സാങ്കേതിക വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ ടീമുകൾ രാവും പകലും പ്രവർത്തിക്കുന്നു എന്ന് സോഹോയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വേമ്പു അറിയിച്ചു, അപ്രതീക്ഷിതമായ വളർച്ച മൂലം ഉണ്ടായ സാങ്കേതിക വെല്ലുവിളികളെ മറികടക്കാനും ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനും ടീമുകൾ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി 100 മടങ്ങ് വർധനവിനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നവംബർ മാസത്തിലാണ് “അറാറ്റൈ”യ്ക്ക് പുതിയ സവിശേഷതകളും വിപണന ക്യാമ്പെയ്‌നുകളും തുടങ്ങാൻ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ വളർച്ച മാസങ്ങൾ മുമ്പ് തന്നെ കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ X പോസ്റ്റിൽ, അറാറ്റൈയെക്കുറിച്ച് കുറിപ്പിട്ടതും ഏറെ ശ്രദ്ധേയം ആയി.  അദ്ദേഹത്തിന്റെ പിന്തുണ ഈ ദേശിയ പ്ലാറ്റ്‌ഫോമിനെ ആന്താരാഷ്ട്ര മെസേജിംഗ് ആപ്പുകൾക്ക് തദ്ദേശീയമായ പര്യായം എന്ന നിലയിൽ പ്രചരിപ്പിക്കാൻ സഹായിച്ചു. “Zoho വികസിപ്പിച്ച അറാറ്റൈ മെസേജിംഗ് ആപ്പ് സൗജന്യമാണ്, കൂടാതെ ഉപയോഗിക്കാൻ എളുപ്പമാണ്, സുരക്ഷിതവുമാണ്, കൂടാതെ അത് ഒരു ‘Made in India’ ഉൽപ്പന്നമാണ്”— എന്നാണ്  മന്ത്രി X-ൽ കുറിച്ചത്. പിന്നീട് കേന്ദ്ര റെയിൽവേസ്, ഐ.ടി., ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് Zoho യെ പ്രശംസിക്കുകയും, സ്വദേശീയ സേവനങ്ങൾ സ്വീകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അറാറ്റൈ എന്നത് എന്താണ്?

അറാറ്റൈ, വാട്സ്ആപ്പ് പോലെ ഒരു മെസേജിംഗ് ആപ്പാണ്. ഇത് വ്യക്തിപരമായും  പ്രൊഫഷണലായും ഉപയോഗിക്കാൻ കഴിയുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

അറാറ്റൈയുടെ പ്രധാന സവിശേഷതകൾ

പേഴ്സണൽ ആയും  ഗ്രൂപ്പ് ആയുമുള്ള മെസ്സേജിങ്ങിന് സുഗമമായി ഉപയോഗിക്കാം.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടെയുള്ള വോയ്സ്-വീഡിയോ കോളുകൾ.

ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്‍റുകൾ എന്നിവ ഷെയർ ചെയ്യാം

ബ്രോഡ്കാസ്റ്റ് ചാനലുകൾ – വലിയ പ്രേക്ഷകശ്രദ്ധയ്ക്കായി

ബിസിനസ് ടൂളുകൾ – കസ്റ്റമർ എംഗേജ്മെന്‍റിനും ഓഡിയൻസിനും

ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തിയ അറാറ്റൈ, ഇന്ത്യയിൽ  തദ്ദേശീയമായി  വികസിപ്പിച്ചെടുത്ത ടെക്‌നോളജിയെ ജനങ്ങൾ പിന്തുണക്കുന്നതിന്‍റെ ഉദാഹരണമാണ്. ഇത് പ്രാദേശിക പ്ലാറ്റ്‌ഫോമുകൾ, കമ്പനികൾ, സേവനങ്ങൾ എന്നിവക്ക് പൊതുജന പിന്തുണ വർധിച്ചുവരുന്ന കാലഘട്ടത്തിൽ വളരെ ശ്രദ്ധേയമായ മുന്നേറ്റമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*