സാരി ട്രെന്‍റിന് ശേഷം ഹഗ് മൈ യങ്സ്റ്റർ ട്രെൻഡുമായി ജെമിനി

ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി നാനോ ബനാന (Gemini Nano Banana) ദിനം പ്രതിയെന്നോണം ഫോട്ടോ എഡിറ്റിംഗ്‌ രംഗത്ത് ട്രെൻഡുകൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. സാരിട്രെന്‍റിനു ശേഷം ‘Hug My Younger Self’ ആണ് ഇന്നത്തെ ട്രെന്‍റ്. അതായത് നിങ്ങളുടെ ഇപ്പോഴത്തെ ചിത്രം ഉപയോഗിച്ച്, നിങ്ങൾ ഒരു കുട്ടി നിങ്ങളെതന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഉണ്ടാക്കാൻ സാധിക്കും. ഗൂഗിൾ ജെമിനിയിൽ കയറി നാനോ ബനാന എന്ന ഇമേജ് എഡിറ്റിംഗ് ടൂൾ എടുത്ത് നിങ്ങളുടെ ഫോട്ടോ നൽകി പ്രോംപ്റ്റുകൾ നൽകിയാൽ മികച്ച ചിത്രങ്ങൾ സൃഷ്ടിക്കാം.

പ്രോംപ്റ്റിന് ഉദാഹരണം : “Using my present photo and my childhood photo, create a realistic and heartwarming image where my current self is hugging my younger self. Preserve both faces accurately to show resemblance, and use natural lighting with a warm emotional atmosphere.” എന്നാൽ ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഓർക്കുക നിങ്ങള്‍ നൽകുന്ന ചിത്രങ്ങളിലൂടെ നിങ്ങളുടെ പ്രാഥമിക വിവരങ്ങൾ കൂടിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.


എ ഐ ആപ്പുകളിൽ വിവരങ്ങൾ നൽകുമ്പോൾ


എ ഐ അപ്ലിക്കേഷനുകളിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്‍റെ സുരക്ഷയെ കുറിച്ച് കൂടി മുൻകരുതലുകൾ എടുക്കണം. സാരി ട്രെൻഡ് വൈറലായപ്പോൾ. ഒരു യുവതിയുടെ കുറിപ്പും വൈറലായിരുന്നു. യുവതി നൽകിയ ചിത്രത്തിൽ മറച്ചിരുന്ന യുവതിയുടെ കൈയിലെ മറുക് എ ഐ സൃഷ്ടിച്ചു നൽകിയ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നതാണ് സമൂഹമാധ്യമങ്ങളിൽ യുവതിയിട്ട പോസ്റ്റ്. എന്‍റെ കയ്യിൽ അങ്ങനെ ഒരു മറുകുണ്ടെന്ന് ജെമിനിക്ക് അറിയാൻ കഴിഞ്ഞു എന്നതായിരുന്നു ആ പെൺകുട്ടിയുടെ ആശങ്ക. എന്നാൽ ഇതു വളരെ സ്വാഭാവികമാണെന്നും. പെൺകുട്ടി നേരത്തെ സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ജെമിനി ചിത്രങ്ങൾ പൂർത്തീകരിക്കുന്നത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതുവരെ സാങ്കേതിക ലോകത്ത് ജീവിക്കുന്ന നമ്മൾക്ക് നമ്മുടെ ചിത്രങ്ങൾ എവിടെയെല്ലാം ചെന്നെത്തും എന്ന് പറയാൻ സാധിക്കില്ല. എന്നാൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.


👉പാസ്‌പോർട്ട്, ആധാർ, ലൈസൻസ്, ബാങ്ക് കാർഡ് തുടങ്ങിയ ഐഡി രേഖകളുടെ ചിത്രങ്ങൾ ഒരിക്കലും അപ്‌ലോഡ് ചെയ്യരുത്.
👉വ്യക്തമായ മുഖമുള്ള നിരവധി സെൽഫികൾ പങ്കുവെക്കുന്നത് ഒഴിവാക്കുക.
👉സാധ്യമെങ്കിൽ അവതാർ, കാർട്ടൂൺ അല്ലെങ്കിൽ സ്റ്റൈലൈസ് ചെയ്ത ചിത്രങ്ങൾ ഉപയോഗിക്കുക.
👉എല്ലാ പ്രധാന അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ ഓതന്‍റിക്കേഷൻ (MFA) സജീവമാക്കുക.

About The Author