ആൻഡ്രോയിഡ്, ഐഓഎസ് എന്നിവയിലെ മൊബൈൽ ആപ്പുകൾ വഴിയോ വെബ് ബ്രൗസർ വഴിയോ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഒരു അക്കൗണ്ട് ഇല്ലാതാക്കിയാലും എല്ലാ പോസ്റ്റുകളും വിവരങ്ങളും 30 ദിവസത്തിനുള്ളിൽ റിവേഴ്സ് ചെയ്യാൻ കമ്പനി അനുവദിക്കുന്നുണ്ട്. അതായത് ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്ത് 30 ദിവസത്തിനുള്ളിൽ ആണെങ്കില്‍ അക്കൗണ്ട് വീണ്ടെടുക്കാം. അതെ സമയം അക്കൗണ്ടും അതിന്റെ എല്ലാ വിവരങ്ങളും പൂർണ്ണമായും ഇല്ലാതാക്കുന്നതിന്, 90 ദിവസം വരെ ആവശ്യമാണ്.
മൊബൈൽ ആപ്പ് വഴി എങ്ങനെ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്യാം?
ഫെയ്സ്ബുക്ക് ആപ്പ് തുറന്നതിനുശേഷം, മുകളിൽ വലത് കോണിലുള്ള ഹാംബർഗർ ഐക്കണിൽ ടാപ്പ് ചെയ്യുക.
താഴേക്ക് സ്ക്രോൾ ചെയ്ത് സെറ്റിംഗ്സ് & പ്രൈവസി ക്ലിക്ക് ചെയ്ത് സെറ്റിംഗ്സിൽ ക്ലിക്ക് ചെയ്യുക.
പേഴ്സണൽ & അക്കൗണ്ട് ഇൻഫർമേഷൻ ടാപ്പ് ചെയ്യുക.
അക്കൗണ്ട് ഓണർഷിപ്പ് ആൻഡ് കണ്ട്രോൾ ക്ലിക്ക് ചെയ്യുക.
ഡിലീറ്റ് & ഡീആക്ടിവേഷൻ ടാപ്പ് ചെയ്യുക.
കണ്ടിന്യൂ റ്റു അക്കൗണ്ട് ഡിലീഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഡിലീറ്റ് ചെയ്യാനുള്ള കാരണങ്ങളിലൊന്ന് തിരഞ്ഞെടുക്കുക.
താഴേക്ക് സ്ക്രോൾ ചെയ്ത് അക്കൗണ്ട് ഡിലീറ്റ് തിരഞ്ഞെടുക്കുക.
ഡെസ്ക്ടോപ്പ്/ലാപ്ടോപ്പിലൂടെ ഫെയ്സ്ബുക്ക് അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?
സിസ്റ്റത്തില്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്നതിന് ശേഷം മുകളിൽ വലത് കോണിലുള്ള താഴേക്കുള്ള അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക.
സെറ്റിംഗ്സ് ടാബിലെ സെറ്റിംഗ്സ് & പ്രൈവസി തിരഞ്ഞെടുക്കുക.
ഇടതുവശത്തുള്ള മെനു പാനലിൽ നിന്ന് നിങ്ങളുടെ ഫെയ്സ്ബുക്ക് വിവരങ്ങളിൽ ക്ലിക്ക് ചെയ്യുക.
പേജിന്റെ ചുവടെയുള്ള ഡിലീറ്റ് & ഡീആക്ടിവേഷൻ തിരഞ്ഞെടുത്ത് വ്യൂ എന്നതിൽ ക്ലിക്കുചെയ്യുക.
അക്കൗണ്ട് ഡിലീറ്റ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാസ്വേഡ് നൽകി കണ്ടിന്യു എന്നതിൽ ക്ലിക്ക് ചെയ്യുക.
Leave a Reply