വിദേശ സർവ്വകലാശാലകളിൽ പഠിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമായി ലീവറേജ് എഡ്യൂവിന്‍റെ പുതിയ എഐ സാങ്കേതികവിദ്യ ‘വാസു എഐ’ (Vasu AI) പുറത്തിറങ്ങി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇമ്പാക്റ്റ് സമ്മിറ്റ് 2026-ലാണ് ഈ നൂതന സംവിധാനം അവതരിപ്പിച്ചത്. വിദേശ വിദ്യാഭ്യാസ പ്രക്രിയയിലെ സങ്കീർണ്ണതകൾ ഒഴിവാക്കി, ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗതമായ മാർഗനിർദ്ദേശം നൽകുന്ന ഒരു ‘പേഴ്സണൽ കോച്ച്’ ആയിട്ടാണ് വാസു എഐ പ്രവർത്തിക്കുന്നത്.
ഏതൊക്കെ കോഴ്സുകൾ തിരഞ്ഞെടുക്കണം, ഏത് രാജ്യം മികച്ചതാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത നൽകാൻ ‘വാസു എഐ കോച്ച്’ സഹായിക്കും. ഇതിനുപുറമെ, വിദേശ സർവ്വകലാശാലകളിലെ പ്രവേശനത്തിനായുള്ള കടുപ്പമേറിയ അഭിമുഖങ്ങൾ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ‘എൽഇ എഐ ഇന്‍റർവ്യൂവർ’ എന്ന സംവിധാനവും ഇതിലുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ മോക്ക് ഇന്‍റർവ്യൂകളിൽ പങ്കെടുക്കാനും തങ്ങളുടെ പോരായ്മകൾ തിരുത്താനും അവസരമൊരുക്കുന്നു.
അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുമ്പോഴുണ്ടാകുന്ന തെറ്റുകൾ ഒഴിവാക്കാനും കൃത്യത ഉറപ്പുവരുത്താനും ‘എൽഇ എഐ ക്വാളിറ്റി കംപ്ലയൻസ് സ്പെഷ്യലിസ്റ്റ്’ സഹായിക്കുന്നതോടെ അഡ്മിഷൻ ലഭിക്കാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. സാങ്കേതികവിദ്യയുടെ ഈ മുന്നേറ്റം വിദേശ പഠനവും ആഗോള തൊഴിൽ അവസരങ്ങളും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പോലും എളുപ്പത്തിൽ പ്രാപ്യമാക്കും. വിദ്യാഭ്യാസ രംഗത്തെ ഈ എഐ വിപ്ലവം വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ കരിയർ തിരഞ്ഞെടുപ്പുകളെ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
