ഡിജിറ്റൽ യുഗത്തിലേക്ക് ഒരു ചുവടുകൂടി; യുഐഡിഎഐയുടെ പുതിയ ആധാർ ആപ്പ് എത്തി

യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആധാർകാർഡ് ഡിജിറ്റലായി സുരക്ഷിതമായി സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും പങ്കുവെക്കാനുമുള്ള ഒരിടമാണിത്. ആൻഡ്രോയിഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ.ഒ.എസ്.സിന്‍റെ ആപ്പ് സ്റ്റോറിലും പുതിയ ആപ്പ് നിലവിൽ ലഭ്യമാണ്.

നിലവിൽ ഡീറ്റെയിൽസ് വെരിഫൈ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും പിവിസി കാർഡിന് ഓർഡർ നൽകാനും ഉപയോഗിക്കുന്ന mAadhaar ആപ്പിന് പുറമെയായാണ് ഈ പുതിയ ആപ്ലിക്കേഷന്‍റെ വരവ്. പുതിയ ആപ്പ് നിലവിലെ mAadhaar ആപ്പിന് പകരമാവില്ലെന്നും, ഒരേ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച അഞ്ച് ആധാർ കാർഡുകൾ വരെ ഈ ആപ്പിൽ സൂക്ഷിക്കാൻ സാധിക്കും. ഇത് കുടുംബാംഗങ്ങളുടെ ആധാർ വിവരങ്ങൾ ഒരുമിച്ച് കൊണ്ടുനടക്കാൻ സൗകര്യപ്രദമാകും. 12 അക്ക നമ്പറും വെളിപ്പെടുത്താതെ, വിവരങ്ങൾ ഇതിലൂടെ പൂർണ്ണമായും പേപ്പർ രഹിതമായ ഒരു അനുഭവം സാധ്യമാവുമെന്നും UIDAI അറിയിച്ചു.

എന്തിനാണ് ഈ പുതിയ ആപ്പ് പരിശോധിക്കാവുന്ന ക്രെഡൻഷ്യൽ രൂപത്തിൽ സുരക്ഷിതമായി പങ്കുവെക്കാൻ ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഡാറ്റ ബയോമെട്രിക് ലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കാം. ഇത് താൽക്കാലികമായി അൺലോക്ക് ചെയ്താൽ മാത്രമേ വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കൂ. ആധാർ വിവരങ്ങൾ പങ്കുവെക്കാനും സേവനങ്ങൾക്കായി ആധാർ ക്യു.ആർ. കോഡുകൾ സ്കാൻ ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്.

ആപ്പ് ഉപയോഗിക്കുന്ന വിധം

പുതിയ ആപ്പ് ഉപയോഗിക്കാൻ, പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത ശേഷം താഴെ പറയുന്ന ഘട്ടങ്ങൾ പൂർത്തിയാക്കണം:
ആവശ്യമുള്ള ഭാഷ തിരഞ്ഞെടുത്ത് 12 അക്ക ആധാർ നമ്പർ നൽകുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് എസ്.എം.എസ്. അയച്ച് സ്ഥിരീകരണം നടത്തുക.
ലഭിച്ച ഒ.ടി.പി. നൽകുക.
തുടർന്ന് ഫേസ് ഓതന്‍റിക്കേഷൻ പൂർത്തിയാക്കുക.
ആറ് അക്ക പാസ്‌വേഡ് സജ്ജമാക്കുക.
ഈ നടപടികൾ പൂർത്തിയാക്കിയാൽ ആധാർ കാർഡ് പ്രൊഫൈൽ പേജിൽ കാണാം. ഇവിടെ വെച്ച് കാർഡ് മാസ്ക് ചെയ്യാനും, പങ്കുവെക്കാനും, ബയോമെട്രിക് ലോക്ക് ചേർക്കാനും കഴിയും. ഇതേ പ്രക്രിയ ആവർത്തിച്ച് നാല് ആധാർ പ്രൊഫൈലുകൾ കൂടി ചേർക്കാൻ സാധിക്കുമെന്നും UIDAI അറിയിച്ചു.

About The Author