ഡിജിറ്റൽ ക്രിയേറ്റിവിറ്റിയുടെ ലോകത്ത് ഒരു നാഴികക്കല്ലാണ് ഗൂഗിളിൻ്റെ ഏറ്റവും പുതിയ AI ഇമേജ് മോഡലായ Gemini 3-അവതരിപ്പിച്ചിരിക്കുന്ന നാനോ ബനാന പ്രോ, അഡോബ് ഫോട്ടോഷോപ്പിലും ഫയർഫ്ലൈയിലും സംയോജിപ്പിച്ചത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ആപ്പുകളിൽ ഏറ്റവും മികച്ച AI ടൂളുകൾ നേരിട്ട് ലഭ്യമാക്കാനുള്ള അഡോബിൻ്റെ കാഴ്ചപ്പാടാണ് ഈ നീക്കത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.
പഴയ മോഡലായ നാനോ ബനാനയേക്കാൾ (Gemini Flash Image 2.5) വളരെയധികം മെച്ചപ്പെടുത്തിയ, പ്രൊഫഷണൽ ഗ്രേഡ് കഴിവുകളാണ് നാനോ ബനാന പ്രോ നൽകുന്നത്. ചിത്രങ്ങളുടെ പ്രത്യേക ഭാഗങ്ങൾ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് വേഗത്തിൽ പരിഷ്കരിക്കാനും ചിത്രങ്ങൾക്കുള്ളിൽ വ്യക്തവും മനോഹരവുമായി എഴുത്തുകൾ ചേർക്കാനും കഴിയും. ഗൂഗിള്‍ സെർച്ച് ലൂടെ കൂടുതൽ മികച്ച ചിത്രങ്ങൾ നിർമിക്കാനും കഴിയും. കൂടാതെ, ആസ്പെക്റ്റ് റേഷ്യോ മാറ്റുക, റെസല്യൂഷൻ വർദ്ധിപ്പിക്കുക, ക്യാമറ ആംഗിളുകളും ലൈറ്റിംഗും മാറ്റുക തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ ഇതിലൂടെ സാധിക്കും. ഫോട്ടോഷോപ്പിൽ, ഏറെ പ്രചാരമുള്ള Generative Fill ഫീച്ചറിന് ശക്തി പകരുന്നത് ഈ നാനോ ബനാന പ്രോ ആണ്. ഇത് കൂടുതൽ വ്യക്തമായ, ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞൊടിയിടയിൽ സൃഷ്ടിക്കാൻ ക്രിയേറ്റർമാരെ സഹായിക്കുന്നു.
അഡോബ് ഫയർഫ്ലൈയിൽ ലഭ്യമായ Text-to-Image ഫീച്ചറിലും ഈ മോഡൽ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാം. ഇവിടെ, ആറ് റഫറൻസ് ചിത്രങ്ങൾ വരെ അപ്‌ലോഡ് ചെയ്ത്, അവയെ ഒറ്റ ചിത്രമായി പരിഷ്കരിച്ചെടുക്കാൻ സാധിക്കും. ഫയർഫ്ലൈയുടെ കൊളാബറേറ്റീവ് മൂഡ് ബോർഡിംഗ് പ്ലാറ്റ്‌ഫോമായ Firefly ബോർഡ്സിലും റീലിസ്‌റ്റിക് ആയ ചിത്രങ്ങൾ നിർമിക്കാൻ നാനോ ബനാന പ്രോ ഉപയോഗിക്കാം. ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് വ്യത്യസ്ത AI മോഡലുകൾക്കായി പല ആപ്പുകളിൽ കയറിയിറങ്ങാതെ, അവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഡോബ് ആപ്പുകൾക്കുള്ളിൽ തന്നെ ഏറ്റവും പുതിയ കൂടുതൽ മികച്ച AI ടൂളുകൾ ലഭ്യമാക്കാൻ ഈ സംയോജനം സഹായിക്കും.
