കാസിയോയുടെ പുതിയ റിംഗ് വാച്ച് ഉടൻ വരുന്നു!

കാസിയോ പുതിയ റിംഗ് വാച്ച് പ്രഖ്യാപിച്ചു. ജി-ഷോക്ക് നാനോ 5600 സീരീസ് എന്നുപേരിട്ടിരിക്കുന്ന ഈ വാച്ച് ഇവരുടെ ക്ലാസിക് മോഡലായ DW-5600 നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് കാണുമ്പോൾ ഒരു സ്മാർട്ട് റിംഗ് ആണെന്ന് തോന്നാം, പക്ഷേ അങ്ങനെയല്ല. ഇത് ഒരു സാധാരണ ഡിജിറ്റൽ വാച്ചിന്‍റെ പത്തിലൊന്ന്  വലിപ്പത്തിൽ ചെറുതാക്കിയതാണ്. ഇതിൽ ഫിറ്റ്നസ് അളക്കുകയോ, ഹൃദയമിടിപ്പ് നോക്കുകയോ, മറ്റ് സ്മാർട്ട് ഫീച്ചറുകൾ ഒന്നുമില്ല. സാധാരണ ഒരു വാച്ച് മാത്രം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജി-ഷോക്ക് റിംഗ് വാച്ച് വളരെ വേഗം ട്രെൻഡ് ആയിരുന്നു. ഏകദേശം 9,150 രൂപ യാണ് വില. സാധാരണ ജി-ഷോക്ക് വാച്ചുകളുടെ ഗുണങ്ങൾ നിലനിർത്തുന്നുണ്ട്. ഇതിന് 200 മീറ്റർ വരെ വെള്ളം കയറില്ല, കൂടാതെ ബാറ്ററി മാറ്റി ഉപയോഗിക്കാവുന്നതാണ്. ഇതിലെ ചെറിയ ഡിസ്‌പ്ലേയിൽ സമയം, തീയതി, സ്റ്റോപ്പ് വാച്ച്, ഡ്യുവൽ-ടൈം എന്നീ ഫീച്ചറുകൾ കാണാം.

സെറ്റ് ചെയ്ത സമയത്തോ അല്ലെങ്കിൽ ഓരോ മണിക്കൂറിലും പ്രകാശിക്കുന്ന ലൈറ്റുകളും രാത്രി കാണാൻ സഹായിക്കുന്ന ഒരു LED ലൈറ്റും ഇതിലുണ്ട്. ഇത് സ്വന്തമായി ഒരു ഡിസ്പ്ലേ സ്റ്റാൻഡും പ്രത്യേക ബോക്സിലുമാണ് ലഭിക്കുക.

About The Author