ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ വൈകിപ്പോയെങ്കിലും ചാറ്റ് ജിപിറ്റിയെ വെല്ലുന്നതരത്തിലുള്ള ആയുധങ്ങൾ ആപ്പിളിന്റെ ആവനാഴിയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വതന്ത്ര ആപ്ലിക്കേഷൻ ആയിട്ടോ സിറി, സഫാരി തുടങ്ങിയ ആപ്പിൾ പ്രൊഡക്ടുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന തരത്തിലോ ആയിരിക്കും ആപ്പിളിന്റെ AI ആൻസർ എൻജിൻ എത്തുക. ലേറ്റ് ആയാലും ലേറ്റസ്റ്റ് ആകുന്നതിനായി സെർച്ച് അൽഗോരിതത്തിലും എഞ്ചിൻ ഡെവലപ്മെന്റിലും തല്പരരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞു പരസ്യം നൽകിയിരിക്കുകയാണ് ആപ്പിൾ ഇപ്പോൾ.
AI രംഗത്തു നിരവധി ചുവടുവയ്പ്പുകൾ ആപ്പിളിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ചാറ്റ് ജിപിറ്റിയെ സിറിയുമായി ബന്ധിപ്പിക്കുന്നതായിരുന്നു അവയിൽ ഒരു നീക്കം. AI വോയിസ് അസ്സിസ്റ്റൻസ് പവർ അപ്ഡേറ്റും, ടെക്സ്റ്റ് മെസ്സേജ് സമ്മറിയും ഒക്കെ ആപ്പിലെ കൈവച്ചുനോക്കിയ AI മേഖലകൾ ആയിരുന്നു. എന്നാൽ അവയൊന്നും വേണ്ടവിധം സ്വീകാര്യം ആയില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മേൽക്കൈ നേടുന്നതിനായി മെറ്റയിൽ നിന്ന് നാല് AI റിസർച്ചർമാരെയാണ് ആപ്പിളിലേക്കു എത്തിച്ചത് ഇതിനുതിരിച്ചടിയായി വമ്പൻ വാഗ്ദാനങ്ങൾ നൽകി ആപ്പിളിന്റെ AI ഡിവിഷൻ ഹെഡിനെതന്നെ മെറ്റയും സ്വന്തമാക്കി. എന്തായാലും ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ ആപ്പിൾ മാറ്റങ്ങൾ എന്തൊക്കെയായിരിക്കും എന്ന് കാത്തിരുന്ന് കാണാം.
