ഗൂഗിളിന്‍റെ ആനുവൽ ഡെവലപ്പർ കോൺഫെറൻസ് I/O2025 കാലിഫോർണിയയിലെ ഷോർലൈൻ ആംഫി തിയേറ്ററിൽ നടന്നു. ഹൈബ്രിഡ് മോഡിൽ ആയിരുന്നു കോൺഫറൻസ് നടന്നത്. ഇതുവരെ കണ്ടതിനപ്പുറം എന്തെല്ലാമോ ഒക്കെ ടെക്‌ലോകത്ത് സംഭവിക്കാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ട് ‘ഫ്രം റിസർച്ച് റ്റു റിയാലിറ്റി’ എന്നതായിരുന്നു I/O- 2005 ന്‍റെ തീം. അതായത് ഗൂഗിൾ വർഷങ്ങൾ ആയി നടത്തിക്കൊണ്ടിരുന്ന ഗവേഷണങ്ങൾ സമീപഭാവിയിൽ യാഥാർഥ്യം ആകും എന്നുതന്നെയാണ് ഈ കോഫെറെൻസ് നൽകുന്ന സൂചന.
ഓപ്പൺ AI ഗൂഗിളിന്‍റെ പ്രധാന്യം കുറച്ചു എന്നതായിരുന്നു കുറച്ചു നാളുകളായി ടെക്നോളജി രംഗത്തെ ധാരണ. പക്ഷെ അതൊക്കെ വെറും തോന്നലുകൾ മാത്രം ആയിരുന്നു എന്ന് I/O കഴിഞ്ഞപ്പോൾ ടെക് ലോകം പറയുന്നത്. ഗൂഗിളിന്‍റെ ഒരു സേവനമോ, ഉൽപ്പന്നമോ ഉപയോഗിക്കാതെ നമ്മുടെ ഒരുദിവസം കടന്നുപോകില്ല. ഇനി അത് കൂടുതൽ അഡ്വാൻസ് മോഡിലേക്ക് കടക്കും. അടുത്ത കാലത്ത് ഗൂഗിളിൽ വരാൻ ഇരിക്കുന്നത് എന്താണ് എന്നതിന്‍റെ ഷോകേസ് ആണ് ഓരോ ഗൂഗിൾ ആനുവൽ കൺഫെറൻസുകളും. ‘ഗൂഗിൾ പേ’ പോലെ പല ഗൂഗിൾ ഉൽപ്പന്നങ്ങളും ഗൂഗിൾ ആദ്യമായി അവതരിപ്പിച്ചത് I/O കോൺഫെറൻസിൽ ആണ്. ഈ വർഷത്തെ കോൺഫറൻസിൽ ഗൂഗിളിന്‍റെ AI ഇനിഷ്യേറ്റീവുകളുടെ മായാലോകം ആയിരുന്നു ഗൂഗിൾ തുറന്നുകാണിച്ചത്.
ജെമിനി 2.0 പ്രൊ
ആദ്യവരവിൽ ജെമിനിയെ ആരും കാര്യമായി എടുത്തില്ലെങ്കിലും, 2.0 പ്രൊ യിലൂടെ കൂടുതൽ മികച്ച ജെമിനിയെ അവതരിപ്പിച്ചിരിക്കുന്നു ഗൂഗിൾ. ചാറ്റ്ബോട്ടുകളെ റേറ്റ്ചെയുന്ന ബെഞ്ച് മാർക്കുകളിൽ ജെമിനി 2.0 ഒന്നാമത് എത്തിക്കഴിഞ്ഞു. ‘Deep Think’ എന്ന പുതിയ മോഡും ജെമിനി അവതരിപ്പിക്കുന്നു. ഒരു വിഷയത്തിൽ ആഴത്തിൽ ഉള്ള പഠനം നടത്താൻ സഹായിക്കുന്നതാണ് പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ’Deep Think’.
ഗൂഗിൾ ബീം
വീഡിയോ കോൺഫെറൻസിങ് ടൂൾ ആണ് ഗൂഗിൾ ബീം. ഹോളോഗ്രാം പോലെ ഒരു വ്യക്തിയുടെ 3ഡി ഇമേജ് ആയിരിക്കും കിട്ടുക. കോൺഫെറൻസിനു ഇരിക്കുമ്പോൾ സംസാരിക്കുന്ന ആളിനെ കണ്ടുകൊണ്ടിരിക്കുന്ന ഫീൽ ആയിരിക്കും സംസാരിക്കുമ്പോൾ കിട്ടുന്നത്. ഗൂഗിളിന്‍റെ തന്നെ 6 ക്യാമറകൾ ഉള്ള ഒരു ഹാർഡ്‌വെയർ സിസ്റ്റം ഉണ്ട് അതുപയോഗിച്ച് അപ്പുറത്തിരിക്കുന്ന ആളുടെ ഒരു ഹോളോഗ്രാം ഇമേജ് ക്രീയേറ്റ് ചെയ്യുന്നു.
ആൻഡ്രോയിഡ് XRO
ഗൂഗിളിന്‍റെ ഇതുവരെ ഇറങ്ങിയ ഗ്ലാസുകൾ ഒന്നും ക്ലിക്ക് ആയില്ലെങ്കിലും XRO വിപണിയിൽ നല്ല ചലനം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം. ഗൂഗിളിന്‍റെ എല്ലാ സേവനങ്ങളെയും കണ്മുന്നിൽ എത്തിക്കുന്ന ഫീച്ചറുകൾ ആണ് ഇതിൽ ഉള്ളത്. സാംസങ്ങുമായി ചേർന്നാണ് ഈ ഗ്ലാസ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. ക്യാമറയും മൈക്കും ഇൻഗ്ലാസ് ഡിസ്‌പ്ലേയും ഒക്കെ ഉള്ള ഈ ഗ്ലാസ് AR/VR സേവനങ്ങൾ എല്ലാം തരും. ഗൂഗിൾ ലെൻസിന്‍റെ ഉപയോഗവും ഇതിൽ ഉണ്ട്. എന്തെങ്കിലും ഒരു സാധനത്തിന്‍റെ വില അല്ലെങ്കിൽ അതെന്താണ് എന്നൊക്കെ അറിയണമെങ്കിൽ അതിലേക്കു നോക്കി ഗൂഗിൾ ജെമിനിയിലൂടെ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാം.
ഗൂഗിൾ മീറ്റ് ട്രാന്‍സിലേഷൻ
ഗൂഗിൾ മീറ്റിൽ ആഡ് ചെയ്തിട്ടുള്ള പൊതിയൊരു ടൂൾ ആണ് ഗൂഗിൾമീറ്റ് ട്രാൻസിലേഷൻ. ഇപ്പോൾ ടെസ്റ്റിംഗിനായി ഇംഗ്ലീഷും സ്പാനിഷും മാത്രമാണ് ലഭ്യമായിട്ടുള്ളതെങ്കിലും ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ കൂടുതൽ ഭാഷകൾ പ്രതീക്ഷിക്കാം. ഇതൊരു റീയൽടൈം ട്രാൻസിലേറ്റർ ആണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സംസാരിക്കുന്ന ആളുടെ അതെ ശബ്ദത്തിൽ ട്രാൻസിലേഷൻ മറുഭാഗത്തിരിക്കുന്ന ആൾക്ക് കേൾക്കാം.
ഇൻബോക്സ് സ്മാർട്ടർ റിപ്ലൈ
ഇൻബോക്സിൽ വരുന്ന മെയ്‌ലുകൾക്കു ഓട്ടോമാറ്റിക് റിപ്ലേ കൊടുക്കുന്നതിനും AI ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. AI ടൂൾ ഉപയോഗിച്ച് പേഴ്സണൽ ടച്ചോടെ ആയിരിക്കും റിപ്ലേ നൽകുന്നത്. അതായത് നിങ്ങളുടെ അവസാന മെയിലുകൾ പരിശോധിച്ച് നിങ്ങൾ ഓരൊരുത്തരുമായി പുലർത്തുന്ന ബന്ധത്തിനും സംസാരരീതിക്കും അനുസൃതമായുള്ള റിപ്ലേ ആയിരിക്കും നൽകുക. നിങ്ങളുടെ ഫ്രണ്ട് നിങ്ങളോട് നിങ്ങളുടെ യാത്രയെക്കുറിച്ചൊരു അഭിപ്രായം ആണ് ചോദിക്കുന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ ഡ്രൈവിൽ നിങ്ങളുടെ യാത്രയിൽ എടുത്ത ചിത്രങ്ങൾ റഫറൻസ് ആയി എടുത്തുകൊണ്ട് നിങ്ങൾ കൊടുക്കുന്ന അതേ രീതിയിൽ ഉള്ള റിപ്ലേ ആയിരിക്കും നൽകുക. ഈ ഫീച്ചർ നിലവിൽ അമേരിക്കയിൽ മാത്രമായിരിക്കും ലഭ്യമായിട്ടുള്ളത്.
ഫ്ലോ
ഇമേജുകൾ അപ്ലോഡ് ചെയ്തുകൊടുത്ത്കൊണ്ട് അതിനെ വീഡിയോ ആക്കി മാറ്റുന്നതിനുള്ള ടൂൾ ആണ് ഫ്ലോ. റീച് കിട്ടുന്നതിന് ഇമേജുകളെക്കാൾ വീഡിയോകൾ ആണ് നല്ലതെന്നുള്ളതുകൊണ്ടുതന്നെ വീഡിയ മേക്കിങ്ങിനു പറ്റിയ AI ടൂളുകൾ അന്വേഷിക്കുന്നർക്കു ഒരു പെർഫെക്റ്റ് ചോയ്സ് ആയിരിക്കും ഫ്ലോ. നമ്മൾ നൽകുന്ന ഇമേജ് കൊടുക്കുന്ന കമാൻഡ് അനുസരിച്ച് വീഡിയോ ആക്കുകയാണ് ഇതിൽ ചെയ്യുന്നത്.
ഗൂഗിൾ AI ഏജന്‍റ്
ഫ്ലൈറ്റ്, സിനിമ തുടങ്ങി ടിക്കറ്റ് ബുക്കിംഗ് എന്തുമാകട്ടെ ഗൂഗിൾ ഏജന്‍റ് അത് ചെയ്യും. പല ഫ്ലൈറ്റുകൾ താരതമ്യം ചെയ്ത് ഏതുഫ്ലൈറ്റ് ആണ് റേറ്റ് കുറവ്. തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്ത് നിങ്ങൾക്ക് വേണ്ടി നിങ്ങൾ ചിന്തിക്കുന്ന അതേ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഈ ഏജന്‍റ് മതി.
ഗൂഗിൾ അസ്ത്ര
ഒരു മിഷ്യൻ അസംബിൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സംശയം വന്നാൽ എന്ത്ചെയ്യും? അറിയാവുന്ന ആരെയെങ്കിലും വിളിച്ചു ചോദിക്കും അല്ലേ? പക്ഷെ കാണാതെ നിങ്ങളുടെ പ്രശ്‍നം അവർ എങ്ങിനെ പരിഹരിക്കും? അതിനൊരു പരിഹാരം ആണ് ഗൂഗിൾ അസ്ത്ര. റീയൽടൈം പ്രശ്നങ്ങൾക്ക് ഇൻസ്റ്റന്‍റ് പരിഹാരം. വീഡിയോകോൾ ചെയ്ത് ഒരു കാര്യം ഒരാൾ പറഞ്ഞുതരുന്നതുപോലെ ആണ് ഗൂഗിൾ അസ്ത്ര പ്രവർത്തിക്കുന്നത്. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വീഡിയോ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി തരുന്നതുപോലെ പരിഹാരങ്ങളും നിർദേശങ്ങളും നൽകുന്ന രീതിയിൽ ആണ് ഗൂഗിൾ അസ്ത്ര പ്രവർത്തിക്കുന്നത്.
