ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക, ഫോണിലുള്ള ഫെയ്സ്ബുക്ക് എല്ലാം കാണുന്നുണ്ട്

അടുത്തിടെ ചില ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്ക് ഒരു പോപ്പ് അപ്പ് മെസ്സേജ് ലഭിച്ചു, നിങ്ങളുടെ ഫോൺ ഗാലറിയിൽ ഉള്ള ഫോട്ടോകൾ, AI ഉപയോഗിച്ച് കൊളാഷുകൾ നിർമിക്കുന്നതിനുള്ള സജ്ജെക്ഷൻസ് നിങ്ങൾക്ക് തരുന്ന ഫീച്ചർ ആയ ക്ലൗഡ് പ്രോസസ്സിംഗ് എന്ന പുതിയ ഫീച്ചറിന് നിങ്ങളുടെ ഫോണിന് അക്സസ്സ് കൊടുക്കുന്നതിനുള്ള മെസ്സേജ് ആയിരുന്നു അത്. നിങ്ങളുടെ ഫോണിലെ ഡാറ്റ മെറ്റയുടെ ക്ലൗഡുമായി ഷെയർ ചെയ്യുന്നതിനുള്ള പെർമിഷൻ ആണ് മെറ്റ ചോദിക്കുന്നത്.

ഒറ്റ വായനയിൽ ഇതുകൊള്ളാമല്ലോ എന്ന് തോന്നിയാലും ഒന്നുകൂടി ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കിടാത്ത ഫോട്ടോകൾ ഉപയോഗിക്കാൻ മെറ്റക്ക് അനുവാദം കൊടുക്കുകയായിരിക്കും നിങ്ങൾ ഇത് അനുവദിക്കുകവഴിചെയ്യുന്നത്. ചിലപ്പോൾ പബ്ലിക് ആക്കാൻ ആഗ്രഹിക്കാത്ത ഫോട്ടോകളും ഗാലറിയിൽ ഉണ്ടാകില്ലേ? എന്നാൽ ഉപഭോക്താക്കളുടെ ഇഷ്ട്ത്തിനനുസരിച്ച് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും പറ്റുന്ന ഫീച്ചർ ആയിരിക്കും ഇതെന്നാണ് മെറ്റ പറയുന്നത്. ഈ ഫീച്ചർ ഓഫാക്കിയാൽ ഉടൻ തന്നെ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ ഷെയർ ചെയ്യാത്ത ഫോട്ടോകളും ഡിലീറ്റ് ചെയ്യപ്പെടുമെന്ന് മെറ്റ പറയുന്നു.

2007 മുതൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യമായി പോസ്റ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവരുടെ ജനറേറ്റീവ് എഐ പരിശീലിപ്പിക്കാൻ ഉപയോഗിച്ചതായി മെറ്റ അടുത്തിടെ സമ്മതിച്ചസാഹചര്യത്തിൽ മെറ്റയുടെ ഇത്തരം വാഗ്ദാനങ്ങൾക്ക് എത്രമാത്രം വിശ്വാസ്യത ഉണ്ടെന്നു കണ്ടറിയണം. എഐ കാലഘട്ടത്തിൽ, ടെക് കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് എത്രത്തോളം ഡാറ്റ ശേഖരിക്കാമെന്നും അത് എത്രത്തോളം ഉപയോഗിക്കാമെന്നും നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മെറ്റയുടെ ഈ പുതിയ സവിശേഷത, ഉപയോക്താക്കളെ സഹായിക്കുന്നതായി നടിക്കുമ്പോൾ തന്നെ, അവരുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്യാനുള്ള ഒരു മാർഗം സൃഷ്‍ടിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.

About The Author