ഇൻഫിനിക്സ് X3 സ്മാർട്ട് ടിവി സീരീസ് ഇന്ത്യയിൽ

ഹോങ്കോംഗ് ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ കമ്പനിയായ ഇൻഫിനിക്‌സ് X3 സ്മാർട്ട് ടിവി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു.  കമ്പനിയുടെ X2 സീരീസ് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ആഗോള വിപണിയിൽ ഔദ്യോഗികമാക്കിയെങ്കിലും ഇന്ത്യയിൽ X2 സീരീസ് അവതരിപ്പിക്കാതെ X3 ലേക്ക് നേരിട്ട് കുതിച്ചിരിക്കുകയാണ്.  32 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വലുപ്പങ്ങളിൽ ഇൻഫിനിക്സ് X3 സ്മാർട്ട് ടിവി സീരീസ് ലഭ്യമാണ്.

ഇൻഫിനിക്‌സ് X3 സ്മാർട്ട് ടിവി സീരീസ് സമ്പന്നവും വ്യക്തവും ഉയർന്ന നിലവാരമുള്ളതുമായ സിനിമാറ്റിക് ശബ്‌ദ അനുഭവം നൽകുന്നതിന് ശക്തമായ ഡോൾബി സ്റ്റീരിയോ സൗണ്ട് സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതുമാണ്. 32 ഇഞ്ച് ടിവിയിൽ 20W ഔട്ട്‌പുട്ടും (2 ബോക്‌സ് സ്പീക്കറുകൾ) ,43 ഇഞ്ച് ടിവി 2 ബോക്‌സ് സ്പീക്കറുകളും, 2 ട്രിപ്പിള്‍ സ്പീക്കറുകളുമുള്ള 36W ഔട്ട്‌പുട്ടോടെയാണ് വരുന്നത്. ആൻഡ്രോയിഡ് 11ലാണ് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്.

32 ഇഞ്ച്, 43 ഇഞ്ച് വേരിയന്‍റിലുള്ള ഇന്‍ഫിനിക്സിന്‍റെ പുതിയ സ്മാര്‍ട്ട് ടിവി സീരിസുകള്‍ക്ക് യഥാക്രമം 11999, 19999 രൂപയാണ് വില. പുതിയ ടെലിവിഷനുകള്‍ മുന്‍കൂര്‍ ബുക്കിംഗിനായി മാര്‍ച്ച് 12 മുതല്‍ 16 വരെ ലഭ്യമാക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*