ഫീച്ചര്‍ഫോണുകളിലൂടെയും മൊബൈല്‍ബങ്കിംഗ് സാധ്യം

മൊബൈല്‍ ആപ്പുകളുടെ സഹായത്തോടെ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന യുപിഐ സേവനം ഇനി മുതല്‍ ഫീച്ചര്‍ഫോണുകളിലും ലഭ്യം. ഫീച്ചര്‍ഫോണുകളിലൂടെ ഇന്‍റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന ‘യുപിഐ 123 പേ’ സേവനത്തിന് രാജ്യത്ത് തുടക്കമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് സേവനം രജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഈ സേവനത്തിലൂടെ രാജ്യത്ത് നിലവിലുള്ള 40 കോടി ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കും രാജ്യത്തെ ബൃഹത്തായ യുപിഐ പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമാവാന്‍ സാധിക്കുന്നതാണ്.

സുഹൃത്തുക്കള്‍ക്ക് പണമയക്കാനും, ബില്ലുകള്‍ അടയ്ക്കാനും, ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാനും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനുമെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇത് കൂടാതെ ഡിജിസാഥി എന്ന പേരില്‍ 24 മണിക്കൂറും ലഭിക്കുന്ന ഒരു ഹെല്‍പ് ലൈനും റിസര്‍വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ 14431 ലേക്കോ, 1800 891 3333 എന്ന നമ്പറുകളിലേക്ക് വിളിക്കുകയോ http://www.digisaathi.info വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*