ആൻഡ്രോയിഡ് 12L: ടാബ്ലെറ്റുകള്‍ക്കായി ഗൂഗിള്‍ പുറത്തിറക്കിയ ഓഎസ്

ടാബ് ലെറ്റുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ആൻഡ്രോയിഡ് 12 എൽ (Android 12L) ഓഎസിന്‍റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ലെനോവോ ടാബ് പി12 ൽ ആണ് ആൻഡ്രോയിഡ് 12Lന്‍റെ ഡെവലപ്പർ പ്രിവ്യൂ അവതരിപ്പിച്ചിരിക്കുന്നത്. വരും വർഷം ആദ്യതന്നെ വലിയ സ്ക്രീനുകൾക്ക് വേണ്ടിയുള്ള ആൻഡ്രോയിഡ് 12എൽ ഓഎസ് പുറത്തിറക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.

ലെനോവോ ടാബ് ലെറ്റിലും പിക്സൽ ഉപകരണങ്ങളിലും ആൻഡ്രോയിഡ് 12 ബീറ്റ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതിനൊപ്പം ആൻഡ്രോയിഡ് സ്റ്റുഡിയോ ഉപയോഗിച്ച് ഡെവലപ്പർമാർക്ക് വലിയ സ്ക്രീനുകളിലേക്കുള്ള ആപ്പുകൾ തയ്യാറാക്കാനാകും.

നേരത്തെ ഫോണുകളിൽ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഓഎസ് തന്നെയാണ് ടാബുകളിലും ഉപയോഗിച്ചിരുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഒരു ഫോണിനെ വലിച്ചു നീട്ടി വലുതാക്കിയ പ്രതീതി ടാബുകളിൽ അനുഭവപ്പെട്ടിരുന്നു. ഇതിലെ പരിമിതികൾ ഇല്ലാതാക്കുകയാണ് ആൻഡ്രോയിഡ് 12 എൽ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*