അലക്‌സ ഉപകരണങ്ങളില്‍ 100 ഓഡിയോ ബുക്‌സ് ഫ്രീ

ആമസോണിന്‍റെ ഉടമസ്ഥതയിലുള്ള ഓഡിയോ ബുക്ക് കമ്പനി ഓഡിബിൾ നൂറിലേറെ ഓഡിയോ ബുക്കുകള്‍ ഫ്രീയായി നല്‍കുന്നു. ആമസോണിന്‍റെ വോയിസ് അസിസ്റ്റന്‍റ് അലക്‌സ പ്രവര്‍ത്തിക്കുന്ന ഫയര്‍ ടിവി, എക്കോ, തുടങ്ങി വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.

‘അലക്‌സ, വാട്‌സ് ഫ്രീ ഫ്രം ഓഡിബിൾ’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫ്രീ ഓഡിയോ ബുക്കുകള്‍ കണ്ടെത്താം. അതല്ലെങ്കില്‍ ഓഡിബിളിന്‍റെ ക്യാറ്റലോഗ് പരിശോധിച്ച ശേഷം ഇഷ്ടപ്പെട്ട ഓഡിയോ പുസ്തകം തിരഞ്ഞെടുത്ത് ഓഡിയോ ബുക്കിന്‍റെ പേര് പറഞ്ഞ് അലക്‌സയ്ക്ക്, റീഡ് കമാന്‍ഡ് നല്‍കാം.

ഷെര്‍ലക് ഹോംസ് സീരീസില്‍ നിന്നുളള ഭാഗങ്ങള്‍, ടെയില്‍ ഓഫ് റ്റു സിറ്റീസ്, ചാണക്യ നീതി, ശിവ് പുരാണ്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഫ്രീ ഓഡിയോ ബുക്കുകളുടെ ലിസ്റ്റിലുണ്ട്. കൂടുതല്‍ ബുക്കുകള്‍ വരും മാസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*