20 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ്ജ് ആകുന്ന ഫോണുമായി റിയല്‍മി

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മിGT 20 പ്രോ 2022-ന്‍റെ ആദ്യനാളുകളില്‍ തന്നെ ആഗോള വിപണിയില്‍ പുറത്തിറങ്ങും. ഏകദേശം 57700 രൂപ വില വരുന്ന ഈ സ്മാര്‍ട്ട്ഫോണിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പുറത്തായിരിക്കുകയാണ്. മികച്ച ബാറ്ററി ലൈഫ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണില്‍ 125W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമായിരിക്കും ഉണ്ടാകുക. അങ്ങനെയാണെങ്കില്‍ ഏകദേശം 20 മിനുട്ട് മാത്രം മതിയാകും ഹാന്‍ഡ്സെറ്റ് ഫുള്‍ ചാര്‍ജ് ആകുന്നതിന്.

1080X2400 പിക്സല്‍സ് റെസലൂഷനുള്ള 6.51 ഇഞ്ച് ഡിസ്പ്ലേ, 108MP+8MP+5MP റിയര്‍ ക്യാമറ, 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, 8ജിബി റാം, 128 ജിബിയുടെ ഇന്‍റേണല്‍ സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 12 ഓഎസ് എന്നിവയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകള്‍.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*