ഗൂഗിളിന് ഇനി സ്വന്തം പ്രൊസസറും

google logo google

സ്മാര്‍ട്ട്ഫോൺ പ്രോസസര്‍ രംഗത്തേക്ക് ചുവടുവെക്കാൻ ടെക്ഭീമൻ ഗൂഗിളും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം അടുത്ത തലമുറ പിക്സൽ ഫോണുകളിൽ ഗൂഗിള്‍ സ്വന്തം പ്രോസസർ അവതരിപ്പിക്കുന്നു. Pixel 6, pixel 6XL എന്നിവയിലായിരിക്കും ഇവ എത്തുന്നത് എന്നാണ് നിഗമനം. വൈറ്റ്ചപ്പൽ  (Whitechapel) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോസസർ സാംസംഗ് കമ്പനിയുമായി സഹകരിച്ചാണ് ഗൂഗിൾ നിർമ്മിക്കുന്നത്. സാംസഗിന്റെ പ്രോസസറായ എക്സിനോസിനോട് ഈ പ്രോസസറിന് സാമ്യമുണ്ട്. എന്തായാലും 2021 ല്‍ തന്നെ ഈ പ്രോസസറുകളോടെ പിക്സൽ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന വിവരം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*