യാഹൂ ആൻസേഴ്സ് മേയ് നാലിന് പ്രവർത്തനം അവസാനിപ്പിക്കുന്നു

yahoo answers

2005 മുതൽ പ്രവർത്തനമാരംഭിച്ച ചോദ്യോത്തര വെബ്സൈറ്റായ യാഹു ആൻസേഴ്സ് (https://answers.yahoo.com/ )  2021 മെയ് നാലിന് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇപ്പോൾ നമുക്ക് പരിചിതമായ ക്വോറയോട് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഏത് വിഷയത്തിലും ചോദ്യങ്ങളുന്നയിക്കാനും അതിന് മറുപടി ലഭിക്കാനുമുള്ള പ്ലാറ്റ്ഫോമാണ് ഇത്. ഏപ്രിൽ 20 മുതൽ ആര്‍ക്കും പുതി ചോദ്യങ്ങൾ ചേർക്കാനാകില്ല. മെയ് നാലിന് ഈ വെബ്സൈറ്റ് സന്ദർശിക്കുന്നവർ യാഹു ഹോംപേജിലായിരിക്കും എത്തുക. ഇതിൽ അക്കൗണ്ട് ഉണ്ടായിരുന്നവർ ജൂൺ 30ന് മുമ്പ് റിക്വസ്റ്റ് അയച്ചാൽ അവരുടെ മാത്രം ഡാറ്റ (ചോദ്യങ്ങളും ഉത്തരങ്ങളും) json ഫോർമാറ്റിൽ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഈ സ‍ർവീസ് ജനപ്രിയമല്ലാത്തതിനാലും അവരുടെ വിഭവശേഷി മറ്റു പ്രോജക്ടുകളിലേക്ക് വഴിതിരിക്കുന്നതിനുമായാണ് ഈ സേവനം ഇപ്പോൾ അവസാനിപ്പിക്കുന്നത്. യാഹൂവിന്റെ മറ്റു സ‍ർവീസുകളെല്ലാം തടസമില്ലാതെ തുടരും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*