ലൈകയുടെ ക്യു2 ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ അടുത്ത മാസം പുറത്തിറങ്ങും

leica black and white camera

ജർമ്മൻ ഇമേജിംഗ് ബ്രാൻഡായ ലൈക 2019 മാര്‍ച്ചില്‍ 47.3 മെഗാപിക്സൽ ഫുൾ ഫ്രെയിം സെൻസറുള്ള കോംപാക്റ്റ് ഡിസൈനിനോട് കൂടിയ ലൈക ക്യു2 ക്യാമറ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, കമ്പനി ഉടന്‍ തന്നെ ലൈക ക്യു2-ന്‍റെ മോണോക്രോം പതിപ്പ് അവതരിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.
.
ഈ വർഷം നവംബർ രണ്ടാം പകുതിയിൽ കമ്പനി ലൈക ക്യു2 മോണോക്രോം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ലൈക ക്യു2 മോണോക്രോമില്‍, ഉപയോക്താക്കൾക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങൾ മാത്രമായി ക്ലിക്ക് ചെയ്യാനാകും. ലൈക ക്യു2-ന്‍റെ മോണോക്രോം പതിപ്പിൽ ലൈക എം10 മോണോക്രോം ക്യാമറയ്ക്ക് സമാനമായ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ ഉൾപ്പെടും, കൂടാതെ ലൈക ക്യു2 ക്യാമറ മോഡലിന് സമാനമായ ഒരു ഫിക്സഡ് ലെൻസ് സംവിധാനവും ഉണ്ടാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*