മെഷീൻ ലേണിംഗ് ട്രാൻസ്ലേറ്റർ സോഫ്റ്റ്‌വെയറുമായി ഫെയ്സ്ബുക്ക്

facebook

മെഷീൻ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ ഫെയ്സ്ബുക്ക് പുറത്തിറക്കി. ഇതിലൂടെ ഇംഗ്ലീഷിനെ ആശ്രയിക്കാതെ തന്നെ 100 ഭാഷകളിൽ നിന്നും വിവർത്തനം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു.

ലോകമെമ്പാടുമുള്ള രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾക്ക് 160 ഭാഷകളിൽ ഉള്ളടക്കം മികച്ച രീതിയിൽ എത്തിക്കാൻ വിപുലമായ സോഷ്യൽ നെറ്റ്‌വർക്കിനെ സഹായിക്കുന്നതിനാണ് ഓപ്പൺ സോഴ്‌സ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സോഫ്റ്റ്‌വെയർ സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ മോഡൽ മറ്റ് സിസ്റ്റങ്ങളെ അപേക്ഷിച്ച് കൂടുതൽ കൃത്യതയുള്ളതാണ്, കാരണം ഇത് ഒരു ഇടനില വിവർത്തന ഘട്ടമായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നില്ല.

ന്യൂസ് ഫീഡിൽ പ്രതിദിനം ശരാശരി 20 ബില്ല്യൺ വിവർത്തനങ്ങൾ ഇതിനകം കൈകാര്യം ചെയ്യുന്നുണ്ടെന്നും പുതിയ സംവിധാനം മികച്ച ഫലങ്ങൾ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*