മികച്ച സവിശേഷതകളുമായി ഹുവായ് ബഡ്സ് 3i ഇന്ത്യയിൽ

huawei budi3

ഹുവായ് തങ്ങളുടെ ബഡ്സ് 3i TWS ഇയർബഡുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC), സവിശേഷതയുള്ള ഇത് ഇൻ-ഇയർ ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആക്റ്റീവ് നോയിസ് ക്യാൻസലേഷനായി ട്രിപ്പിൾ മൈക്ക് സജ്ജീകരണവുമുള്ള ഇയർബഡുകൾ ക്രിസ്റ്റൽ ക്ലിയർ, റിച്ച് സൗണ്ട് ക്വാളിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു.

9990 രൂപയാണ് ഹുവായ് ഫ്രീബഡ്സ് 3i യുടെ വില. ഈ ഉപകരണത്തിനൊപ്പം ഉപയോക്താക്കൾക്ക് 3.099 രൂപ വിലമതിക്കുന്ന ഒരു ബാൻഡ് 4 വാഗ്ദാനം ചെയ്യുന്നു. ആമസോണിലെ പ്രൈം അംഗത്തിനായി 2020 ഓഗസ്റ്റ് 6 മുതൽ 7 വരെ ഈ ഓഫർ ലഭ്യമാകുമെന്നും 2020 ഓഗസ്റ്റ് 12 വരെ ഇത് മറ്റെല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുമെന്നും ഹുവായ് അറിയിച്ചു.

ഇയർബഡുകൾ ചെവികളിൽ അനായാസം യോജിക്കുന്നതിനാൽ, കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും സംഗീത പ്രേമികൾക്കും ഇത് അനുയോജ്യമാകുന്നതാണ്.

വ്യത്യസ്ത വലുപ്പത്തിലുള്ള 4 സിലിക്കൺ ടിപ്പുകളിലാണ് ഇയർബഡുകൾ ഉള്ളത്. ഓരോ ഇയർബഡിന്റെയും ഭാരം ഏകദേശം 5.5 ഗ്രാം ആണ്.

പ്രൊഫഷണൽ ട്യൂണിംഗ്, പോളിമർ കോമ്പോസിറ്റ് ഡയഫ്രം, 10mm വലിയ ഡൈനാമിക് ഡ്രൈവറുകൾ, IPX4 വാട്ടർ റെസിസ്റ്റന്റ് സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുമുള്ള ഫ്രീബഡ്സ് 3i 3.5 മണിക്കൂർ വരെ പ്ലേബാക്ക് നൽകുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*