ജിയോ ഫൈബർ ഉപയോക്താക്കൾക്ക് സീ5 പ്രീമിയം സൗജന്യമാക്കി റിലയൻസ് ജിയോ

zee5

റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നു. പ്രധാനമായും കമ്പനിയുടെ സെറ്റ്-ടോപ്പ് ബോക്സ് ഉപയോഗിക്കുന്നവർക്കായിരിക്കും ഇതിന്‍റെ പ്രയോജനം ലഭ്യമാകുക. സീ 5 സ്ട്രീമിംഗ് സേവനത്തിന്‍റെ പ്രീമിയം ഉള്ളടക്കത്തിലേക്ക് സൗജന്യ ആക്സസ്സ് വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ഈ പുതിയ ഓഫര്‍, ഒന്നിലധികം ഭാഷകളിലും വിഭാഗങ്ങളിലും ലഭ്യമായ പ്രീമിയം ഉള്ളടക്കത്തിന്‍റെ മുഴുവൻ ലൈബ്രറിയിലേക്കും ഉപയോക്താക്കൾക്ക് ആക്സസ്സ് ലഭ്യമാക്കുന്നതാണ്.

സീ5 പ്രീമിയം ഉള്ളടക്കത്തിന് 1.25 ലക്ഷം മണിക്കൂർ ഓൺ-ഡിമാൻഡ് ഉള്ളടക്കവും നൂറിലധികം ലൈവ് ടിവി ചാനലുകളുമുണ്ട്. ജിയോ ഫൈബർ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേയും, അതിനു മുകളിലുള്ള പ്ലാനുകളിലും സീ 5 പ്രീമിയം ഉള്ളടക്കത്തിലേക്ക് പരിധിയില്ലാത്ത ആക്സസ്സ് ലഭിക്കും.

സീ5 കോംപ്ലിമെന്‍ററി ആക്സസ്സ് എങ്ങനെ ലഭിക്കും?

പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ത്രൈമാസ അല്ലെങ്കിൽ വാർഷിക സിൽവർ പ്ലാൻ ഉപയോഗിച്ച് റീചാർജ്ജ് ചെയ്യുമ്പോള്‍ ഡിഫോള്‍ട്ടായി സീ 5 പ്രീമിയം ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കും. ഗോൾഡ് പ്ലാൻ വരിക്കാർക്കും സീ 5 പ്രീമിയം ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കും. പ്രതിമാസ സിൽവർ പ്ലാനിലെ പുതിയ ജിയോ ഫൈബർ ഉപയോക്താക്കൾക്ക്, ആദ്യത്തെ മൂന്ന് റീചാർജ്ജുകൾക്കായി പ്രീമിയം ഉള്ളടക്കം ലഭ്യമാകും. മൂന്ന് മാസത്തെ സിൽ‌വർ‌ പ്ലാനിലോ അല്ലെങ്കിൽ‌ അതിന് മുകളിലുള്ള പ്ലാനിലോ‌ സജീവമായി നിലവിലുള്ള ഉപയോക്താക്കൾ‌ക്കും കോം‌പ്ലിമെന്‍ററി സേവനത്തിലേക്ക് പ്രവേശനം നേടാൻ‌ കഴിയും. കൂടുതൽ പ്രീമിയം ഉള്ളടക്കത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ജിയോ ഫൈബർ ഉപയോക്താക്കൾക്ക് ഉയർന്ന വേഗതയും കൂടുതൽ ബ്രോഡ്‌ബാൻഡ് ഡേറ്റയും കൂടുതല്‍ OTTs( over-the-top) മീഡിയ സേവനങ്ങളും ലഭ്യമാക്കുന്ന ഗോൾഡ് പ്ലാൻ തിരഞ്ഞെടുക്കാനാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ജിയോ ഫൈബർ ഗോൾഡ് പ്ലാനില്‍ ലഭ്യമാകുന്നവ

• ഡേറ്റ വേഗത 250Mbps വരെ
• അൺലിമിറ്റഡ് ഇന്‍റര്‍നെറ്റ്
• നെറ്റ് (പ്രതിമാസം 1750GB ഡേറ്റ വരെ)
• അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്
• സീ 5, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സോണിലൈവ്, സൺനെക്സ്റ്റ്, വൂട്ട്, ആൾട്ട് ബാലാജി, ലയൺസ്ഗേറ്റ്, ഹോയിചോയ്, ഷെമറൂം, ജിയോസിനിമ, ജിയോസാവൻ എന്നിവയുള്‍പ്പെടെ പ്രീമിയം ഒടിടി ആപ്ലിക്കേഷനുകള്‍ ആക്സസ്സ് ചെയ്യാം.
• അൺലിമിറ്റഡ് വീഡിയോ കോളിംഗും കോൺഫറൻസിംഗും (ടിവി വീഡിയോ കോളിംഗും ഉൾപ്പെടെ)
• ജിയോ ആപ്ലിക്കേഷനുകളിലേക്ക് പരിധിയില്ലാത്ത ആക്‌സസ്സ്

About The Author

Be the first to comment

Leave a Reply

Your email address will not be published.


*