കസ്റ്റം ബാക്ക്ഗ്രൗണ്ടും മറ്റ് പുതിയ സവിശേഷതകളും അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്

google meet

അധ്യാപകർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മികച്ച അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില പുതിയ സവിശേഷതകൾ അവതരിപ്പിക്കുവാനൊരുങ്ങി ഗൂഗിള്‍ മീറ്റ്. ലോകമെമ്പാടുമുള്ള 140 ദശലക്ഷത്തിലധികം അധ്യാപകരും വിദ്യാർത്ഥികളും ജി സ്യൂട്ട് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസ്റ്റന്‍സ് അല്ലെങ്കിൽ ഹൈബ്രിഡ് പഠന പരിതസ്ഥിതികളിൽ മോഡറേഷനും ഇടപെഴകലും മെച്ചപ്പെടുത്താൻ പുതിയ സവിശേഷതകൾ അധ്യാപകരെ സഹായിക്കുന്നതാണ്.

മീറ്റിംഗുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ജി സ്യൂട്ട്, ജി സ്യൂട്ട് എന്‍റർപ്രൈസ് എന്നിവയ്ക്കായി കമ്പനി പുതിയ മോഡറേഷൻ സവിശേഷതകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ സവിശേഷതകൾ അധ്യാപകർക്ക് അവരുടെ വെർച്വൽ ക്ലാസുകൾ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നതിനെക്കുറിച്ച് കൂടുതൽ നിയന്ത്രണം നൽകും. ഈ വർഷം അവസാനത്തോടുകൂടി ഈ സവിശേഷത ബന്ധപ്പെട്ട വരിക്കാർക്ക് ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

ആരെങ്കിലും ഒരു മീറ്റിംഗിൽ ചേരാൻ ആവശ്യപ്പെടുമ്പോൾ, ഒരു മീറ്റിംഗിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവർക്ക് വീണ്ടും പ്രവേശനാനുമതി ചോദിക്കാന്‍ കഴിയില്ല. കൂടാതെ ഒരു മോഡറേറ്റർ രണ്ടുതവണ നിരസിച്ചതിനുശേഷം ആ അഭ്യർത്ഥന പിന്നീട് ദൃശ്യമാകുകയുമില്ല.

പങ്കെടുക്കുന്ന എല്ലാവർക്കുമായി മീറ്റിംഗ് അവസാനിപ്പിക്കാന്‍ മോഡറേറ്റർമാർക്ക് കഴിയും ഈ സവിശേഷത, ടീച്ചർ പോയതിനുശേഷം വിദ്യാർത്ഥികളൊന്നും മീറ്റിംഗ് തുടരുന്നില്ലെന്ന് ഉറപ്പാക്കുന്നു.

വിദ്യാഭ്യാസ മീറ്റിംഗുകളിൽ ഡിഫോള്‍ട്ടായി ചേരുന്നതിൽ നിന്നും അനോണിമസ് അറ്റന്‍ഡീസിനെ തടയുവാന്‍ സാധിക്കും. എന്നിരുന്നാലും, ഓർഗനൈസേഷൻ ആവശ്യമെങ്കിൽ അനോണിമസ് പാര്‍ട്ടിസിപ്പന്‍റുകളെ അനുവദിക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഇതില്‍ ഉണ്ടാകും.

പുതിയ അപ്‌ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാക്ക്ഗ്രൗണ്ടുകള്‍ ബ്ലര്‍ ചെയ്യാനോ മാറ്റുവാനോ പ്രീസെറ്റുകൾ അല്ലെങ്കിൽ അപ്‌ലോഡ് ചെയ്‌ത ചിത്രങ്ങൾ ഉപയോഗിച്ച് സാധിക്കും. ഈ പ്രവർത്തനം ഡിസേബിള്‍ ആക്കുന്നതിനുള്ള നിയന്ത്രണങ്ങൾ അഡ്‌മിന് ഉണ്ടാകും.

എല്ലാ പങ്കാളികളെയും ഒരേസമയം മ്യൂട്ടാക്കാനുള്ള കഴിവ്, പങ്കെടുക്കുന്നവർക്കായി മീറ്റിംഗ് ചാറ്റ് അപ്രാപ്തമാക്കുക, ആർക്കൊക്കെ അവതരിപ്പിക്കാമെന്ന് നിയന്ത്രിക്കുക തുടങ്ങിയവ പുതിയ സവിശേഷതകളില്‍പ്പെടുന്നതാണ്. വിദ്യാർത്ഥികള്‍ക്ക് അവരുടെ ആശയങ്ങൾ പങ്കിടാൻ സഹായിക്കുന്നതിന് ഒരു സംയോജിത വൈറ്റ്ബോർഡും സ്‌ക്രീനിൽ ഒരേസമയം 49 പങ്കാളികളെ വരെ അനുവദിക്കുന്ന ഒരു വലിയ ടൈൽഡ് വ്യൂ ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നതായിരിക്കും.

വിദ്യാർത്ഥികൾ ക്ലാസ്സിൽ ചേർന്നതിന്‍റെ റെക്കോർഡ് നൽകുന്നതിന് ഹാജർ ട്രാക്കിംഗ്, അധ്യാപകർക്ക് ക്ലാസുകളെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുന്നതിനായി ബ്രേക്ക്ഔട്ട് റൂമുകൾ, ക്ലാസ് ചർച്ചയുടെയോ പാഠത്തിന്‍റെയോ ഒഴുക്ക് തടസ്സപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള മാർഗ്ഗം തുടങ്ങിയവയാണ് ക്ലാസ് റൂം കേന്ദ്രീകരിച്ചുള്ള മറ്റ് സവിശേഷതകളിൽ വരുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*