വെർച്വൽ ഗെയിമിംഗ് ടൂർണമെന്റ് നടത്തുവാനൊരുങ്ങി ഫെയ്സ്ബുക്ക് ഗെയിമിംഗ്

കോവിഡ് -19 പാൻഡെമിക് കാരണം ജനങ്ങൾ അവരുടെ വീടുകൾക്കുള്ളിൽ കഴിയുന്ന സമയത്ത്, ഫെയ്സ്ബുക്ക് ഗെയിമിംഗ് ഒരു വെർച്വൽ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുവാനൊരുങ്ങുന്നു.  ഇതിൽ കായിക താരങ്ങളും ഹോളിവുഡ് താരങ്ങളും ഒരു ബില്ല്യൺ ഡോളർ സമാഹരിക്കുന്നതിനായി മത്സരിക്കുന്നു. ടൂർണമെന്റ് മെയ് 3 ഞായറാഴ്ച  ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും (മെയ് 4, പുലർച്ചെ 1:30 ആണ് ഇന്ത്യൻ സമയം) ഇത് ഫെയ്സ്ബുക്ക് ഗെയിമിംഗിൽ തത്സമയം സംപ്രേഷണം ചെയ്യും. ടൂർണമെന്റിൽ മുൻനിര ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, മരിയ ഷറപ്പോവ, വീനസ് വില്യം, മാഡിസൺ കീസ് തുടങ്ങിയവർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി മരിയോ ടെന്നീസ് അസ്സെസ് മത്സരത്തിൽ പങ്കെടുക്കും. ടൂർണമെന്റിന് ടെക് ബ്ലോഗർ ഐജസ്റ്റിൻ, ടെന്നീസ് കളിക്കാരൻ ജോൺ മക്ൻറോ എന്നിവർ ആതിഥേയത്വം വഹിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*