ആരോഗ്യ സേതു ആപ്പിനെ പ്രോൽസാഹിപ്പിച്ച് ഇന്ത്യൻ സർക്കാർ

 ദേശീയ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിനെ ഇന്ത്യൻ സർക്കാർ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാക്കുകയും എല്ലാ അന്തർ സംസ്ഥാന യാത്രകൾക്കും അത്യാവശ്യമാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ലോക്ക്ഡൗണിന് ശേഷം വിൽക്കുന്ന പുതിയ സ്മാർട്ട്‌ഫോണുകളിൽ ആപ്ലിക്കേഷൻ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനും സർക്കാർ നിർദേശിച്ചിരിക്കുന്നു. ഇത് മാത്രമല്ല, ഉപയോക്താവ് ആരോഗ്യ സേതു ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പുതിയ സ്മാർട്ട്‌ഫോണുകൾ സജ്ജീകരിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാനും സർക്കാർ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും, ആരോഗ്യ സേതുവിന്റെ ഈ മുന്നേറ്റത്തിലെ ഏറ്റവും വലിയ പ്രശ്നം ,ഇപ്പോഴും രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗവും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നു എന്നതാണ്. മാത്രമല്ല ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവയുമാണ്. ഫീച്ചർ ഫോണുകളിൽ ഈ ആപ്പ് പ്രവർത്തന സജ്ജമാക്കുവാൻ സർക്കാർ ഇപ്പോൾ ശ്രമങ്ങൾ നടത്തുകയാണ്. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഫീച്ചർ ഫോണുകളിൽ കോൺടാക്റ്റ് ട്രെയ്‌സിംഗ് എങ്ങനെ കൃത്യമായി നടപ്പാക്കുമെന്ന് അറിയില്ല, കാരണം അവയിൽ ഒരു ഡെഡികേറ്റഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യുന്നത് അസാധ്യമാണ്.

ഫീച്ചർ ഫോണുകളിൽ സെല്ലുലാർ ലൊക്കേഷൻ ട്രാക്കിംഗ് ആണ് ഉപയോഗയോഗ്യമായ ഒരേയൊരു മാർഗ്ഗമായി അവശേഷിക്കുന്നത്. എന്നിരുന്നാലും, അത്തരമൊരു രീതി പൂർണ്ണമായും കാര്യക്ഷമമായി കണക്കാക്കാനും സാധിക്കുകയില്ല.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*