കറങ്ങുന്ന 8 എംപി ക്യാമറയുമായി ഐബാൾ Andi Avontoe 5

ഐബാലിന്റെ ബജറ്റ് സ്മാർട്ട്ഫോൺ ആണ് Andi Avontoe 5. 8 എംപിയുടെ കറങ്ങുന്ന ക്യാമറയാണ് ഇതിന്റെ പ്രത്യേകത. LED ഫ്ലാഷ് ഉള്ള ഫ്രണ്ട് ക്യാമറയ്ക്കും റിയർ ക്യാമറയ്ക്കും 180 ഡിഗ്രിവരെ കറങ്ങാൻ സാധിക്കുന്നതാണ്. ഡ്യുവൽ സിം പിന്തുണയുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 4.4 കിറ്റ്ക്കാറ്റിലാണ് പ്രവർത്തിക്കുന്നത്. 5 ഇഞ്ച് WVGA IPS ഡിസ്പ്ലേ, 1.3 GHz ക്വാഡ് കോർ പ്രോസസ്സർ, 1GB റാം,  8GB സ്റ്റോറേജ്, 2156mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ.  3G, GPRS/EDGE, വൈ-ഫൈ, ബ്ലൂടൂത്ത്, GPS കണക്ട്വിറ്റി  ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കാശ്മീരി, ഒറിയ, സംസ്കൃതം, ഗുജറാത്തി, ആസാമി എന്നീ ഭാഷകൾ ഉൾപ്പെടെ 21 പ്രാദേശിക ഭാഷകളെയും ഐബാലിന്റെ പുതിയ സ്മാർട്ട് ഫോണിൽ പിന്തുണയ്ക്കുന്നുണ്ട്. 5999 രൂപയാണ് Andi Avontoe 5-ന്റെ വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*