ഗൂഗിൾ തിരച്ചിലിൽ വിപ്ലവം: AI ഓവർവ്യൂസും AI മോഡും സംയോജിക്കുന്നു

ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നവരുടെ സമയം ലാഭിക്കാൻ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ എത്തുന്നു. നിലവിലുള്ള എഐ ഓവർവ്യൂസ് ഫീച്ചറിനെ എഐ മോഡുമായി സംയോജിപ്പിക്കുന്ന പരീക്ഷണം ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. ഇനിമുതൽ ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ കൂടുതൽ വിവരങ്ങൾ അറിയാനും തുടർ ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും.


സെർച്ച് റിസൾട്ട് പേജിൽ നിന്ന് നേരിട്ട്, “എഐ മോഡിലേക്ക് ആഴത്തിൽ പ്രവേശിക്കാൻ” (seamlessly go deeper in AI Mode) ഈ മാറ്റം അവസരം നൽകും. സേർച്ച് ചെയുമ്പോൾ ഇനി ചോദ്യങ്ങൾ എങ്ങനെ ചോദിക്കണം എന്നതിനെക്കുറിച്ച് തലപുണ്ണാക്കേണ്ട ആവശ്യമില്ല, മനസ്സിലുള്ളതെന്തും ചോദിക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഉദാഹരണത്തിന്, ‘ഒരു ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ’ എന്ന് ചോദിച്ചാൽ, പല സൈറ്റുകളിലും പോകാതെ, ഏറ്റവും നല്ല റെസിപ്പി ഒറ്റയടിക്ക് സംഗ്രഹിച്ചു കിട്ടും. ഇത് സമയം ലാഭിക്കാനും വിവരങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും സഹായിക്കും. ഈ വിവരങ്ങൾ ഏതുസൈറ്റിൽ നിന്നാണ് എടുത്തതെന്നും ഗൂഗിൾ കാണിച്ചുതരും.

പുതിയ AI മോഡ് ഒരു ചാറ്റ് ചെയ്യുന്നതുപോലെയാണ് പ്രവർത്തിക്കുന്നത്. ഒരു ചോദ്യം ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടിയോട് പ്രതികരിച്ച് നമുക്ക് തുടർചോദ്യങ്ങൾ ചോദിക്കാം. ഒരു വ്യക്തിയോട് സംസാരിക്കുന്നതുപോലെ ഗൂഗിളിനോട് കാര്യങ്ങൾ തിരക്കാൻ ഇത് അവസരം നൽകുന്നു.


ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ, ‘ആദ്യം ഡൽഹി കാണണം, എന്നിട്ട് നല്ല തണുപ്പുള്ള ഒരിടം നിർദ്ദേശിക്കാമോ?’ എന്ന് ചോദിച്ചാൽ, അതിനനുസരിച്ചുള്ള മറുപടികൾ ഗൂഗിൾ തരും. അതായത്, വെറും തിരച്ചിലിന് പകരം ഒരു സഹായകൻ്റെ (Assistant) ജോലി AI ഏറ്റെടുക്കുന്നു.


ഇന്നത്തെ കാലത്ത് എല്ലാവരും ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ, തിരച്ചിൽ എഞ്ചിനുകളും മാറേണ്ടത് അത്യാവശ്യമായി വന്നു. അതുകൊണ്ടാണ് ഗൂഗിൾ തങ്ങളുടെ സാങ്കേതികവിദ്യയെ ഇങ്ങനെ പരിഷ്കരിക്കുന്നത്. ഈ മാറ്റം വഴി, വിവരങ്ങൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പവും വേഗത്തിലുമാകും. ലോകമെമ്പാടുമുള്ള ആളുകൾ ഇനി ഗൂഗിളിൽ തിരയുന്ന രീതി ഈ പുതിയ AI സംവിധാനങ്ങൾ മാറ്റുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.

About The Author