പാസ്സ്‌വേഡ് അല്ല ഇനി പാസ്സ്‌കീ

ഫെയ്‌സ്‌ബുക്കിനും മെസ്സഞ്ചറിനും പാസ്സ്‌കീ നൽകാനൊരുങ്ങി മെറ്റ. കയ്യിലെ പണം പോലെ കരുതലോടെ സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും. അവയുടെ സെക്യൂരിറ്റി കൂട്ടുന്നതിനായി ഓരോകാലത്തും ഓരോവിധം സംവിധാനങ്ങൾ വരാറുണ്ട്. പ്രൈവസിക്കും  സേഫ്റ്റിക്കുമായി അഡീഷണൽ ലോഗിൻ വെരിഫിക്കേഷൻ ഫീച്ചർ ആയി ഫേസ്ബുക്കിനും മെസ്സഞ്ചറിനും മെറ്റ നൽകുന്ന പാസ്സ്‌കീഫീച്ചർ ഉടൻ എത്തും.

മറ്റാർക്കും കോപ്പി ചെയ്യാൻ പറ്റാത്ത നമ്മുടെ ഫിംഗർ പ്രിന്റ്, ഫേസ് തുടങ്ങിയ ബയോമെട്രിക്  ഫീച്ചറുകൾ ആയിരിക്കും പാസ്സ്‌കീ. ലോകത്ത് ആകെ ഇന്റർനെറ്റ് ലഭ്യതയുള്ളത് ഏകദേശം 550 കോടിക്കാണെന്നിരിക്കെ 1600 കോടി ലോഗിൻ ക്രെഡൻഷ്യലുകൾ ചോർന്നു, എന്നതരത്തിലുള്ള വാർത്തകൾ വരുന്ന ഇക്കാലത്താണ് ബിയോമെട്രിക് പാസ്സ്‌കീകളുടെ പ്രാധാന്യം കൂടുന്നത്. പാസ്സ്‌വേർഡുകൾക്കു പകരം എല്ലാ ഡിജിറ്റൽ മേഖലയിലും പാസ്സ്‌ കീകൾ വരുന്നകാലം വിദൂരമല്ല. വാട്സ് ആപ്പിലും ജീമെയിലിലും ഈ ഫീച്ചര്‍ നേരത്തെ ലഭ്യമാണ്.

പാസ്സ്‌കീ സെറ്റപ്പ് ചെയ്യുന്നതിനായി അക്കൗണ്ട് സെന്റർ മെനുവിൽ നിന്ന് പാസ്സ്‌വേഡ് ആൻഡ് സെക്യൂരിറ്റി ടാബ് എടുത്ത ശേഷം പാസ്സ്‌കീ ഓപ്ഷനില്‍ കയറി ബയോമെട്രിക് ടാറ്റ അപ്ഡേറ്റ് ചെയ്തു നല്‍കിയാല്‍ മതി.

About The Author