ഷോർട്ട് വീഡിയോ ഫീച്ചറായ റീല്‍സ് ഇനി മുതല്‍ ഫെയ്സ്ബുക്കിൽ ലഭ്യമാകും. ആഗോളതലത്തിൽ 150 രാജ്യങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡിലും, ഐഒഎസിലും ഈ ഫീച്ചർ ലഭ്യമാണ്.
നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന കോൺടെന്റ് ഫോർമാറ്റ് റീൽസാണെന്നാണ് മെറ്റായുടെ അഭിപ്രായം. അതിനാൽ തന്നെ ഫെയ്സ്ബുക്ക് ആഗോളത്തലത്തിൽ റീൽസ് അവതരിപ്പിക്കുകയാണെന്നും ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പറഞ്ഞു.
എഡിറ്റിങ് ടൂളുകളിൽ റീമിക്സ്, ഡ്രാഫ്റ്സ്, വീഡിയോ ക്ലിപ്പിങ് എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. റീമിക്സ് ടൂൾ ഉപയോഗിച്ച് പുതിയ റീല്‍ ചെയ്യാനും, നേരത്തെ ഉപയോഗിച്ചിട്ടുള്ള റീലുകൾ ഉപയോഗിക്കാനും സഹായിക്കും. ഒരു റീലിനെ ഡ്രാഫ്റ്റായി സേവ് ചെയ്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ടൂളാണ് ഡ്രാഫ്റ്റ്സ്. വീഡിയോ ക്ലിപ്പിങ് വീഡിയോകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുമെന്നാണ് ഫെയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.
പുതിയ ഫീച്ചറിലൂടെ 60 സെക്കന്റ് വരെ ദൈർഘ്യം ഉള്ള റീൽസുകൾ ഉപഭോക്താക്കൾക്ക് ചെയ്യാൻ സാധിക്കും. ഫേസ്ബുക്കിന്റെ സ്റ്റോറീസ്, വാച്ച്, ഫീഡ് തുടങ്ങി എല്ലാ സെക്ഷനുകളിലും റീലിസ് കാണാന്‍ സാധിക്കുന്നതായിരിക്കും. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഫീഡുകളിലേക്ക് വരുന്ന സജഷനുകളായി ആണ് ആദ്യമായി റീൽസ് അവതരിപ്പിക്കുന്നത്.
Leave a Reply