മീഡിയാടെക്കിന്‍റെ വിലകൂടിയ പ്രൊസസ്സര്‍ ആദ്യം ഓപ്പോ ഫൈന്‍ഡ് X5 സീരിസില്‍

മീഡിയാ ടെക്കും ഓപ്പോയും ചേര്‍ന്ന് പുതിയ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസ്സര്‍ ചിപ്പ് അവതരിപ്പിച്ചു. ഫെബ്രുവരി 24 ന് പുറത്തിറക്കാനൊരുങ്ങുന്ന ഓപ്പോ ഫൈന്‍ഡ് X5 സീരിസ് ഫോണുകളിലാണ് മീഡിയാടെക്കിന്‍റെ ഈ വിലകൂടിയ പ്രൊസസ്സര്‍ ആദ്യം എത്തുക.

ഫൈന്‍ഡ് X5 പരമ്പരയിലെ പ്രോ വേരിയന്‍റിലാണ് ഡൈമന്‍സിറ്റി 9000 അവതരിപ്പിക്കുന്നത്. ക്വാല്‍കോമിന്‍റെ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസ്സറാണ് ഡൈമന്‍സിറ്റി 9000 ന്‍റെ മുഖ്യ എതിരാളി.

അതെ സമയം, ഓപ്പോ ഫൈന്‍ഡ് X5 സീരിസ് ഫോണുകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ക്യുഎച്ച്ഡി പ്ലസ് അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേ, ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, 90 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം, 12 ജിബി റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നീ സവിശേഷതകളാണ് ഓപ്പോയുടെ പുതിയ ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

ക്യാമറ നിര്‍മാതാക്കളായ ഹാസില്‍ ബ്ലാഡിന്‍റെ ക്യാമറ സെന്‍സറുകള്‍ ഓപ്പോ ഫൈന്‍ഡ് X5 സീരീസില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*