ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പിന് ഉപയോക്താക്കള്‍ ഏറെയാണ്. വളരെ ലളിതമായുള്ള യൂസര്‍ ഇന്റര്‍ഫെയ്സും പുത്തന്‍ അപ്ഡേറ്റ്സുകളും വാട്സ്ആപ്പിന്റെ ജനപ്രീതിക്ക് കാരണമാണ്. ഇത്രയേറെ സുപരിചിതമായ വാട്സ്ആപ്പിലെ ചില സുരക്ഷസംവിധാനങ്ങളെ നമ്മുക്കൊന്ന് പരിചയപ്പെടാം.
എൻക്രിപ്റ്റഡ് ചാറ്റ്
ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്താൽ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകർത്താവിനും മാത്രമാണ് കാണാനാവുക. കോളുകൾ, ടെക്സ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് മെസേജുകൾ, ഡോക്യുമെന്റുകൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സന്ദേശങ്ങളും അയച്ചയാളും സ്വീകർത്താവും തമ്മിൽ മാത്രമേ പങ്കിടൂ.
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ
വാട്സ്ആപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിള്‍ ചെയ്താല്‍, ആറ് അക്ക പാസ്കോഡ് ക്രിയേറ്റ് ചെയ്ത്കൊണ്ട് വാട്സ്ആപ്പ് ചാറ്റിനെ സുരക്ഷിതമാക്കാം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സില് നിന്ന് അക്കൗണ്ട് ഓപ്ഷന് തിരഞ്ഞെടുത്ത് അതില്‍ നിന്ന് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിള്‍ ചെയ്താല്‍ മതി.
ടച്ച് ഐഡി, ഫെയ്സ് ഐഡി അല്ലെങ്കിൽ ഫിംഗർപ്രിന്റ് ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ വാട്സ്ആപ്പ് ലോക്ക് ചെയ്യുക
ഐഫോണിനുള്ള ടച്ച് ഐഡിയും ഫേസ് ഐഡിയും ആൻഡ്രോയിഡിനുള്ള ഫിംഗർപ്രിന്റ് ലോക്കും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ലോക്ക് ചെയ്യാം. ഇത് അധിക സുരക്ഷ നൽകുന്നു.
ഡിസപ്പിയറിങ് സന്ദേശങ്ങൾ
പുതിയ ഡിസപ്പിയറിങ് മെസേജ് ഫീച്ചർ വഴി സന്ദേശങ്ങൾ സ്വയം ഡിലീറ്റ് ചെയ്യുന്ന വിധത്തിൽ സജ്ജീകരിക്കാം. പ്രത്യേക സമയ പരിധി വച്ചോ അല്ലെങ്കിൽ സ്വീകർത്താക്കൾ കണ്ടതിന് തൊട്ടു പിറകെയോ സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്ന വിധത്തിൽ ഇത് ക്രമീകരിക്കാം. ഈ ടൈമർ 24 മണിക്കൂർ, ഏഴ് ദിവസം അല്ലെങ്കിൽ 90 ദിവസമായി ക്രമീകരിക്കാം. ഉപയോക്താക്കൾക്ക് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ഉപയോഗിക്കാം.
സീ വൺസ്
‘സീ വൺസ്’ ഫീച്ചർ വഴി ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നതിലൂടെ സ്വീകര്‍ത്താവ് ചാറ്റ് തുറന്നതിന് ശേഷം ഫോട്ടോകളും വീഡിയോകളും ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുകയും, പിന്നീട് അത് ആ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാക്കുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം നൽകുന്നു.
ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക
ഉപയോക്താക്കൾക്ക് പ്രശ്നകരമായ സന്ദേശങ്ങൾ നേരിടേണ്ടി വന്നാൽ ആ സന്ദേശം അയച്ച അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും വാട്സ്ആപ്പിലേക്ക് റിപ്പോർട്ടുകൾ നൽകാനും കഴിയും. കൂടാതെ, ഉപയോക്താക്കൾക്ക് റിപ്പോർട്ട് ചെയ്ത സന്ദേശങ്ങൾ വസ്തുതാ പരിശോധകരുമായോ നിയമപാലകരുമായോ പങ്കിടണമെങ്കിൽ അത് അവരുടെ ഫോണിൽ സൂക്ഷിക്കാനുള്ള ഓപ്ഷനുണ്ട്.
ഗ്രൂപ്പ് പ്രൈവസി സെറ്റിംഗ്സ്
വാട്സ്ആപ്പിന്റെ പ്രൈവസി സെറ്റിങ്സും ഗ്രൂപ്പ് ഇൻവിറ്റേഷൻ സെറ്റിങ്സും ഗ്രൂപ്പുകളിലേക്ക് ആരെയൊക്കെ ചേർക്കാമെന്ന് തീരുമാനിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ സംവിധാനം ഉപയോക്താവ് എനേബിള്‍ ചെയ്താല്‍ അനാവശ്യ ഗ്രൂപ്പുകളിലേക്ക് മറ്റുള്ളവര്‍ തങ്ങളെ ആഡ് ചെയ്യുന്നത് ഒഴിവാക്കാം.
Leave a Reply