ലോകത്തെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാനും ഉപയോഗിക്കാനും സാധിക്കും. വാട്സ്ആപ്പിലെ പുത്തൻ അപ്‍ഡേയ്റ്റുകളുടെ ഭാഗമായി ഏത് ഫോട്ടോയും വാട്സ്ആപ്പ് സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ ചേർത്തിട്ടുണ്ട്. ഈ ഫീച്ചർ നിലവിൽ വാട്സ്ആപ്പ് വെബിൽ മാത്രമേ ലഭ്യമാകൂ.
നിങ്ങളെടുത്ത ഫോട്ടോകൾ അല്ലെങ്കിൽ ഏതു ഫോട്ടോയും വാട്സ്ആപ്പ് സ്റ്റിക്കറാക്കി മാറ്റാനുള്ള എളുപ്പ വഴി തേടുകയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഒരു ഫോട്ടോ വാട്സ്ആപ്പ് സ്റ്റിക്കറാക്കി മാറ്റുന്നതിന് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നുറപ്പിക്കുക. ശേഷം,
വാട്സ്ആപ്പ് വെബ് തുറന്ന് ഏതെങ്കിലും ചാറ്റ് വിൻഡോയിലേക്ക് പോകുക.
അറ്റാച്ച്മെന്റ് ഐക്കണിൽ ടാപ്പുചെയ്ത് സ്റ്റിക്കറുകൾ തിരഞ്ഞെടുക്കുക
അപ്പോൾ ഫയൽ എക്സ്പ്ലോറർ വിൻഡോ തുറക്കും, വാട്സ്ആപ്പ് സ്റ്റിക്കറാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ തിരഞ്ഞെടുക്കുക
ബോക്സിലെ മൂലകൾ ക്രമീകരിച്ച് വാട്സ്ആപ്പ് സ്റ്റിക്കറാക്കി ആർക്കാണോ അയക്കേണ്ടത് അയാൾക്ക് സെന്‍ഡ് ചെയ്യാം.
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഈ ഫീച്ചർ ഇപ്പോൾ വാട്സ്ആപ്പ് വെബിൽ മാത്രമേ പ്രവർത്തിക്കൂ എന്നതാണ്. ഒരു സ്റ്റിക്കറിൽ റൈറ്റ് ക്ലിക്ക് ചെയ്യുകയോ ദീർഘനേരം അമർത്തിയോ പിന്നീടുള്ള ഉപയോഗത്തിനായി സേവ് ചെയ്യാവുന്നതാണ്.
Leave a Reply