ഡിഫോള്‍ട്ട് ക്യാമറ ആപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാം. കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു യുആര്‍എല്‍ തുറക്കും. ഇത് ഏതു രീതിയില്‍ വേണമെങ്കിലും മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്ത് നല്‍കാം.
മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാന്‍ ക്യാമറ ആപ്പ് ഉപയോഗിക്കാം. അതിനായി;
- നിങ്ങളുടെ ക്യാമറ ആപ്പ് തുറക്കുക.
- ക്യാമറ കോഡ് ഫ്രെയിമിലേക്ക് സെറ്റ് ചെയ്യുക. കോഡ് എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാവുന്നതാണെങ്കില്‍, ഫ്രെയിമിന്‍റെ ചുവടെ കോഡിന്‍റെ യുആര്‍എല്‍ ദൃശ്യമാകുന്നത് കാണും. ആ യുആര്‍എല്‍ തുറക്കാന്‍ അതില്‍ ടാപ്പ് ചെയ്യുക.
ക്യാമറയ്ക്ക് കോഡ് കൃത്യമായി സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ക്യാമറ ക്ലോസ് ചെയ്ത് വീണ്ടും തുറക്കാനോ ക്യുആര്‍ കോഡ് പൊസിഷന്‍ നീക്കാനോ ശ്രമിക്കുക.
ഇത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ക്യാമറ ഉപയോഗിച്ച് വെബില്‍ സേര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന ഗൂഗിള്‍ ലെന്‍സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങള്‍ സ്‌കാന്‍ ചെയ്ത ക്യുആര്‍ കോഡ് ഉപയോഗിക്കുന്നതിനുള്ള കൂടുതല്‍ ഓപ്ഷനുകളും ലെന്‍സ് നല്‍കുന്നു.
പിക്‌സല്‍ 5 പോലെയുള്ള ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ക്യാമറ ആപ്പില്‍ ലെന്‍സ് ബില്‍റ്റ് ചെയ്തിട്ടുണ്ട്. സ്‌ക്രീനിന്‍റെ താഴെയുള്ള മോഡുകള്‍ ടാപ്പ് ചെയ്ത് ലെന്‍സ് ടാപ്പ് ചെയ്ത് വീണ്ടും ശ്രമിക്കുക. അല്ലെങ്കില്‍, പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക.
- ലെന്‍സ് തുറന്ന് നിങ്ങളുടെ ക്യാമറ നീക്കുക, ക്യൂആര്‍ കോഡ് ഫ്രെയിമില്‍ ആയിരിക്കണം.
- കോഡിന്‍റെ യുആര്‍എല്‍ അതിന് മുകളില്‍ ദൃശ്യമാകും. ഇത് ഉടനടി തുറക്കാന്‍ ടാപ്പുചെയ്യുക, അല്ലെങ്കില്‍ കൂടുതല്‍ ഓപ്ഷനുകള്‍ കണ്ടെത്തുന്നതിന് സ്‌ക്രീനിന്‍റെ താഴെയുള്ള സൂം ലെന്‍സില്‍ ടാപ്പുചെയ്യുക.
- ഇങ്ങനെ ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും:
വെബ്സൈറ്റിന്‍റെ യുആര്‍എല്‍ ഉപയോഗിച്ച് ഫോണിലെ ഡിഫോള്‍ട്ട് വെബ് ബ്രൗസറില്‍ സൈറ്റ് തുറക്കുന്നു. ഈ യുആര്‍എല്‍ നിങ്ങളുടെ ഫോണിന്‍റെ ക്ലിപ്പ്‌ബോര്‍ഡിലേക്ക് ലഭിക്കുന്നതിനാല്‍ ഇത് എവിടെയും പേസ്റ്റ് ചെയ്യാന്‍ കഴിയും. മെസേജുകളിലും ടെക്സ്റ്റിലും ഇ-മെയിലിലും മറ്റൊരു ആപ്പ് ഉപയോഗിക്കുമ്പോഴോ ആര്‍ക്ക് വേണമെങ്കിലും ഷെയര്‍ ചെയ്യാനോ കഴിയും.
Leave a Reply