വാട്സ്ആപ്പിന്‍റെ ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

മാക്ക്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പിസികളില്‍ ഉപയോഗിക്കുന്നതിനായി വാട്സ്ആപ്പിന്‍റെ ഒരു ഡെസ്‌ക്ടോപ്പ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ഇതൊരു ബീറ്റാ പതിപ്പായാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കില്‍ കൂടിയും ഇതിപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ നിന്ന് വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

വാട്സ്ആപ്പ് വെബ് തുറന്ന് ഉപയോഗിക്കുന്നതിന് ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഫയര്‍ഫോക്സ് അല്ലെങ്കില്‍ മറ്റ് ബ്രൗസറുകളെ ആശ്രയിക്കേണ്ടതില്ല. ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് എക്‌സ് 64 ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള സിപിയുവും വിന്‍ഡോസ് 10 പതിപ്പ് 14316.0 അല്ലെങ്കില്‍ അതിലും ഉയര്‍ന്നതും ആവശ്യമാണെന്നു മാത്രം.

വിന്‍ഡോസിനായി വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

സ്റ്റെപ്പ് 1: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറിലെ സ്റ്റാര്‍ട്ട് മെനു തുറന്ന് ‘സ്റ്റോര്‍’ എന്ന് ടൈപ്പ് ചെയ്തു മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോര്‍ തുറക്കുക.

സ്റ്റെപ്പ് 2: ഇവിടെ മുകളിലെ സെര്‍ച്ച് ബാറില്‍ വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് എന്നു നല്‍കി സേര്‍ച്ച് ചെയ്യുക. ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാനായി ‘ഗെറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: ആപ്ലിക്കേഷന്‍ സജ്ജീകരിച്ച് വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഉപയോഗിക്കുക എന്നതാണ് മൂന്നാമത്തെ ഘട്ടം. ഇതിനായി നിങ്ങള്‍ ഫോണില്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിശദാംശങ്ങള്‍ നല്‍കണം.

വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണില്ലാതെ ഉപയോഗിക്കാനാവില്ല. അതിനാല്‍, ഫോണില്ലാതെ നിങ്ങളുടെ പിസിയില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മള്‍ട്ടി-ഡിവൈസ് ലിങ്കിംഗ് വഴിയുള്ള വാട്സ്ആപ്പ് വെബ് മാത്രമാണ് ഒരവസരം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*