നെറ്റ്ഫ്ലിക്സില്‍ പുതിയ ഓഫര്‍; 48 മണിക്കൂര്‍ നേരം വീഡിയോകള്‍ സൗജന്യമായി കാണാം

netflix kids control

നെറ്റ്ഫ്ലിക്‌സില്‍ 48 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി വീഡിയോകള്‍ ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുങ്ങുന്നു. സ്ട്രീംഫെസ്റ്റ് എന്ന പേരില്‍ ഒരു പ്രൊമോഷണല്‍ ഓഫര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം എപ്പോള്‍ വേണമെങ്കിലും 48 മണിക്കൂറത്തെ സൗജന്യസമയം ഉപയോഗപ്പെടുത്താം.

രജിസ്‌ട്രേഷനോ പണം ഇല്ലാതെയോ 48 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. കൂടാതെ, രണ്ട് ദിവസത്തെ ഉപയോഗം കഴിഞ്ഞാലും നെറ്റ്ഫ്ലിക്‌സ് നിങ്ങളില്‍നിന്ന് പണം ഈടാക്കില്ല.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാന്‍ നെറ്റ്ഫ്ലിക്‌സ് നടത്തുന്ന പരീക്ഷണങ്ങളില്‍ ഒന്നാണ് സ്ട്രീം ഫെസ്റ്റ് എന്ന പേരിലുള്ള 48 മണിക്കൂര്‍ നേരത്തെ ഓഫര്‍. ഇന്ത്യയില്‍ ഇതിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്തായിരിക്കും മറ്റ് വിപണികളിലേക്കും ഇത് വ്യാപിപ്പിക്കുക.

നെറ്റ്ഫ്ലിക്‌സില്‍ വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുമാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാന്‍ അവസരം നല്‍കുന്ന സൗജന്യ ട്രയല്‍ ഓഫര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പേയ്മെന്‍റ് വിവരങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു. ഒരു മാസത്തെ സൗജന്യ ട്രയല്‍ കഴിഞ്ഞാല്‍ അടുത്ത മാസം മുതല്‍ നെറ്റ്ഫ്ലിക്‌സ് പണം ഇടാക്കിയിരുന്നു. എന്നാല്‍, ഒരുമാസം പൂര്‍ത്തിയാവുന്നതിന് മുന്‍പ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കാനും ഇതില്‍ അവസരം നല്‍കിയിട്ടുണ്ടായിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*