റിയൽമി ബഡ്ജറ്റ് വിഭാഗത്തിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു. 7499 രൂപ വിലയില്‍ ആരംഭിക്കുന്ന പുതിയ റിയല്‍മി സി 11 ഹാന്‍ഡ്സെറ്റ് ഒരു ഓൺലൈൻ ഇവന്റ് വഴിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 22 മുതൽ വില്‍പ്പനയ്ക്കെത്തുന്ന ഹാന്‍ഡ്സെറ്റ് റിയൽമിയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ലഭ്യമാക്കുകയും ചെയ്യും.
നിലവില്‍ 2GB റാമും 32GB ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റില്‍ ലഭ്യമാക്കിയിട്ടുള്ള റിയല്‍മി സി 11 റിച്ച് ഗ്രീൻ, റിച്ച് ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്.
പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് റിയൽമി വാഗ്ദാനം ചെയ്യുന്നത്. ഡിസ്പ്ലേയ്ക്ക് 1600×720 എച്ച്ഡി + റെസല്യൂഷനും സ്ക്രീൻ ടു ബോഡി റേഷ്യോ 88.7 ശതമാനവും ലഭിക്കും. 2.3GHz വരെ ആവൃത്തിയിലുള്ള മീഡിയടെക്കിന്റെ ഹീലിയോ ജി 35 പ്രോസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 13mp പ്രൈമറി ലെന്‍സും f/2.4 അപ്പേർച്ചറുള്ള 2mp പോർട്രെയിറ്റ് ലെൻസുമുള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് റിയല്‍മി ഇതില്‍ നൽകുന്നത്. ഫ്രണ്ട് ക്യാമറ 5mp യൂണിറ്റാണ്.
മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിനൊപ്പം ഡ്യുവൽ സിമ്മുകളും ഫോൺ പിന്തുണയ്ക്കുന്നു. 40 ദിവസത്തെ സ്റ്റാൻഡ്ബൈ സമയം നൽകുന്ന 5000mAh ബാറ്ററി യൂണിറ്റാണിതില് നല്‍കിയിരിക്കുന്നത്. റിയല്‍മി സി 11 റിവേഴ്സ് ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്നതാണ്.
Leave a Reply