ഗൂഗിൾ ജെമിനി 3 ഫ്ലാഷ് പുറത്തിറക്കി; കൂടുതൽ വേഗതയും കൃത്യതയും

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ ‘ജെമിനി 3 ഫ്ലാഷ്’ (Gemini 3 Flash) അവതരിപ്പിച്ചു. സങ്കീർണ്ണമായ കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള വലിയ മോഡലുകളുടെ ശേഷിയും, നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകുന്ന വേഗതയും കുറഞ്ഞ പ്രവർത്തനച്ചെലവിൽ ജെമിനി 3 ഫ്ലാഷ് വാഗ്ദാനം ചെയ്യുന്നു.
മുൻഗാമിയായ ജെമിനി 2.5 പ്രോയേക്കാൾ മൂന്നിരട്ടി വേഗതയിലാണ് ജെമിനി 3 ഫ്ലാഷ് പ്രവർത്തിക്കുന്നത്. സങ്കീർണ്ണമായ കോഡിംഗ്, ഡാറ്റാ വിശകലനം എന്നിവയ്ക്ക് ഇത് ഏറെ അനുയോജ്യമാണിത്. ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വീഡിയോ എന്നിങ്ങനെ വിവിധ തരത്തിലുള്ള വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാനും മറുപടി നൽകാനും ഈ മൾട്ടിമോഡൽ സംവിധാനത്തിന് സാധിക്കും. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും ലളിതമായ കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാനും കഴിയുന്ന രീതിയിലാണ് ഇതിന്‍റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

പ്രകടനത്തിന്‍റെ കാര്യത്തിൽ വമ്പൻ മോഡലുകളോട് കിടപിടിക്കുന്ന ജെമിനി 3 ഫ്ലാഷ്, ജിപിക്യുഎ ഡയമണ്ട് (GPQA Diamond) ബെഞ്ച്മാർക്കിൽ 90.4 ശതമാനം സ്കോർ നേടിയിട്ടുണ്ട്. ഇത് ജെമിനി 2.5 പ്രോയേക്കാൾ മുന്നിലാണ്. കൂടാതെ, ജെമിനി 2.5 പ്രോ ഉപയോഗിക്കുന്നതിനേക്കാൾ 30 ശതമാനം കുറഞ്ഞ ടോക്കണുകൾ മാത്രമേ ഒരേ ജോലികൾ പൂർത്തിയാക്കാൻ ഈ പുതിയ മോഡലിന് ആവശ്യമുള്ളൂ. ഇത് പ്രവർത്തനച്ചെലവ് വൻതോതിൽ കുറയ്ക്കാൻ ഡെവലപ്പർമാരെ സഹായിക്കും.
സാധാരണ ഉപയോക്താക്കൾക്കായി ഗൂഗിൾ സെർച്ചിലും ജെമിനി ആപ്പിലും ഈ പുതിയ സാങ്കേതികവിദ്യ ലഭ്യമായിത്തുടങ്ങി. ഇതിനായി ഉപയോക്താക്കൾ അധിക തുക നൽകേണ്ടതില്ല. ഡെവലപ്പർമാർക്കും കമ്പനികൾക്കും ഗൂഗിൾ എഐ സ്റ്റുഡിയോ വെർട്ടെക്സ് എഐ എന്നിവ വഴി ജെമിനി 3 ഫ്ലാഷ് ഉപയോഗിച് സ്വന്തം ആപ്പുകൾ നിർമ്മിക്കാവുന്നതാണ്. മുൻഗാമിയായ ജെമിനി 2.5 പ്രോയേക്കാൾ മൂന്നിരട്ടി വേഗതയിലാണ് ജെമിനി 3 ഫ്ലാഷ് പ്രവർത്തിക്കുന്നത്. സങ്കീർണ്ണമായ കോഡിംഗ്, ഡാറ്റാ വിശകലനം എന്നിവയ്ക്ക് ഇത് ഏറെ അനുയോജ്യമാണ്. ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വീഡിയോ എന്നിങ്ങനെ വിവിധ തരത്തിലുള്ള വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാനും മറുപടി നൽകാനും ഈ മൾട്ടിമോഡൽ സംവിധാനത്തിന് സാധിക്കും. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും ലളിതമായ കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാനും കഴിയുന്ന രീതിയിലാണ് ഇതിന്‍റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

About The Author