ഒരു പ്രാഥമിക ഉപയോക്താവ് അയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് പണമിടപാടുകൾ നടത്താൻ അവസരം ഒരുക്കുന്നതാണ് UPI സർക്കിൾ. പ്രാഥമിക ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നായിരിക്കും പണം പിൻവലിക്കപ്പെടുക. രണ്ടാം ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഈ ഫീച്ചർ ഉപയോഗിക്കാം. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തി അയാളുടെ UPI ആപ്പിൽ കയറി യുപിഐ സർക്കിൾ തിരഞ്ഞെടുത്ത് രണ്ടാം ഉപഭോക്താവിനെ ചേർക്കുക. QR കോഡ് സ്കാൻ ചെയ്‌തോ UPI ഐഡി ഉപയോഗിച്ചോ ആണ് ഇതുചെയ്യേണ്ടത്.
രണ്ടുതരം അധികാരം ആണ് രണ്ടാം ഉപഭോക്താവിന് നല്കാൻ കഴിയുക.
പൂർണ അധികാരപ്പെടുത്താൽ ആണെങ്കിൽ അക്കൗണ്ട് ഹോൾഡ് ചെയുന്ന ആൾക്ക് ഒരു ചിലവഴിക്കൽ പരിധി നിശ്ചയിച്ചുകൊണ്ട് മറ്റൊരാൾക്ക് അയാളുടെ അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ അവസരം ഒരുക്കാം. പരമാവധി ചെലവഴിക്കൽ പരിധി നിശ്ചയിച്ചുകഴിഞ്ഞാൽ ഓരോതവണയും പണമിടപാടിന് പെർമിഷൻ നൽകേണ്ടിവരുന്നില്ല.
ഭാഗിക അധികാരപ്പെടുത്താൽ ആണെങ്കിൽ ഓരോ ഇടപാടിനും പ്രാഥമിക ഉപയോക്താവിന്റെ പെർമിഷൻ ആവശ്യം ആണ്. അയാൾ പാസ്സ്‌വേർഡ് നൽകിയാൽ മാത്രമേ ഇടപാട് പൂർണമാകുകയുള്ളു. ഒരു പ്രാഥമിക ഉപഭോക്താവിന് അഞ്ച് പേരെ വരെ തന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. നിലവിൽ ഈ രണ്ടു സേവനങ്ങളും ഭീം ആപ്പിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഗൂഗിൾ പേയിലും മറ്റു പേയ്‌മെന്റ് ആപ്പുകളിലും ഭാഗികമായുള്ള അധികാരപ്പെടുത്താൽ മാത്രമാണ് സാധ്യമാകുക. പ്രാഥമിക ഉപഭോക്താവിന്റെ പ്രൊഫൈലിൽ നിന്ന് , UPI സർക്കിളിൽ കയറി രണ്ടാം ഉപഭോക്താവിന്റെ ഐഡി സ്കാൻ ചെയ്താണ് സിർക്കിളിലേക്ക് ആളെ അഡ് ചെയ്യേണ്ടത്.
