2020-ലെ മികച്ച ആപ്പുകള്‍

best applications google play

2020 ലെ മികച്ച ആപ്ലിക്കേഷനുകളുടെ പട്ടിക ഗൂഗിള്‍ പുറത്തിറക്കി. എല്ലാ വർഷവും ഗൂഗിൾ അതിന്‍റെ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകളുടെ പ്രകടനവും ഡൗൺലോഡും അടിസ്ഥാനമാക്കി ഇത്തരത്തില്‍ പട്ടിക പുറത്തിറക്കി ഗൂഗിള്‍ പ്ലേ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ പ്രാദേശിക തലത്തിലുള്ള പുരസ്‌കാര പട്ടികയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ഓരോ രാജ്യങ്ങളിലും ജേതാക്കളില്‍ മാറ്റമുണ്ടാവും. 2020-ലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായി ‘സ്ലീപ്പ് ബൈ വൈസ’ (Sleep by Wysa) തിരഞ്ഞെടുക്കപ്പെട്ടു. ‘ലെജെന്‍റ്സ് ഓഫ് റുനെറ്റെറ’ ആണ് ഏറ്റവും മികച്ച ഗെയിം.

ആപ്പിനുള്ള യൂസേഴ്‌സ് ചോയ്‌സ് അവാര്‍ഡ് വേഡ്, എക്‌സല്‍, പവര്‍പോയിന്‍റ് പോലുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകള്‍ക്കാണ്. മികച്ച ഗെയിമിനുള്ള യൂസേഴ്‌സ് ചോയ്‌സ് അവാര്‍ഡ് വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 3 – ഡബ്ല്യുസിസി3 എന്ന ഗെയിമിനാണ്. ഫൺ വിഭാഗത്തിൽ ഇന്ത്യൻ ആപ്ലിക്കേഷൻ പ്രതിലിപിക്ക് മികച്ച ആപ്പ് അവാർഡ് ലഭിച്ചു. കോപ്പി ആപ്ലിക്കേഷനിൽ, നിങ്ങൾക്ക് ഓഡിയോ / ടെക്സ്റ്റ് ഫോർമാറ്റിൽ പുസ്തകങ്ങൾ വായിക്കാൻ കഴിയും. ഈ ആപ്ലിക്കേഷൻ ഹിന്ദി, മറാത്തി ഉൾപ്പെടെ 12 ഭാഷകളിൽ ലഭ്യമാണ്. പോഡ്‌കാസ്റ്റുകളും ഇതിലുണ്ട്. ഇതുവരെ 10 ദശലക്ഷത്തിലധികം ആളുകൾ ഇത് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്.

മനോഹരമായി രൂപകല്‍പ്പന ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആപ്ലിക്കേഷനാണ് സ്ലീപ്പ് സ്റ്റോറീസ് ഫോര്‍ കാം സ്ലീപ്പ്- മീഡിയേറ്റ് വിത്ത് വൈസ എന്ന് ഗൂഗിള്‍ വിലയിരുത്തുന്നു. മനസ്സ് ശാന്തമാക്കാനും മികച്ച ഉറക്കം ലഭിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. കോവിഡ് വ്യാപന കാലത്ത് ഏറെ സ്വീകാര്യത നേടാന്‍ ഈ ആപ്ലിക്കേഷന് സാധിച്ചിട്ടുണ്ട്. അമേരിക്കയിലും സ്ലീപ്പ് വിത്ത് വൈസയാണ് മികച്ച ആപ്പായി തിഞ്ഞെടുക്കപ്പെട്ടത്.

എപ്പിക് ഗെയിംസ് വികസിപ്പിച്ച ഗെയിം ആപ്ലിക്കേഷനാണ് ലെജെന്‍റ്സ് ഓഫ് റുനെറ്റെറ. ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ ‘ബെസ്റ്റ് എവരിഡെ എസന്‍ഷ്യല്‍’ , ബെസ്റ്റ് പേഴ്‌സണല്‍ ഗ്രോത്ത്, ബെസ്റ്റ് ഫണ്‍, ബെസ്റ്റ് ആപ്പ് ഫോര്‍ ഗുഡ്, ബെസ്റ്റ് ഹിഡന്‍ ജെംസ് ഓഫ് 2020 തുടങ്ങി നിരവധി വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*