ഡെൽ XPS 13 ലാപ്ടോപ്പ് സീരീസ്

പതിനൊന്നാം തലമുറ ഇന്‍റൽ ചിപ്പ്‌സെറ്റുകൾക്കൊപ്പം ഡെൽ പുതിയ പതിപ്പ് XPS 13 (9310) അവതരിപ്പിച്ചു. പ്രീമിയം മെറ്റീരിയലുകളും മികച്ച ഡിസ്പ്ലേയും ഉപയോഗിച്ച് മികച്ച കംപ്യൂട്ടിംഗ് അനുഭവം നേടുന്നതിനാണ് പുതിയ XPS 13 പുനർരൂപകൽപ്പന ചെയ്തതെന്ന് കമ്പനി അവകാശപ്പെടുന്നു.

വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രീഇന്‍സ്റ്റാള്‍ ചെയ്തതാണ് ഡെല്‍ XPS 13. 13.4 ഇഞ്ച് നോണ്‍ടച്ച് സ്ക്രീന്‍, 4കെ+ റെസല്യൂഷന്‍, 500nits തെളിച്ചം, 1920X1200 പിക്സല്‍ ഇന്‍ഫിനിറ്റി എഡ്ജ് ഡിസ്പ്ലേ, 100 ശതമാനം ആര്‍ജിബി കളര്‍ സ്പേസ് തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.

ബ്ലാക്ക് കാർബൺ ഫൈബർ പാം റെസ്റ്റുള്ള പ്ലാറ്റിനം സിൽവർ, ആർട്ടിക് വൈറ്റില്‍ ഗ്ലാസ് ഫൈബർ പാം റെസ്റ്റ് ഉള്ള ഫ്രോസ്റ്റ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്‍റുകളില്‍ പുതിയ ലാപ്ടോപ്പ് സീരിസ് ലഭ്യമാണ്.

XPS 13 ലാപ്ടോപ്പ് സീരിസിന് ജിഎസ്ടി ഉൾപ്പെടെ 150990 രൂപയാണ് വില. തിരഞ്ഞെടുത്ത ഡെൽ എക്സ്ക്ലൂസീവ് സ്റ്റോറുകളിലും ആമസോണിലും XPS 13 ഐ5 വേരിയന്‍റ് വാങ്ങാൻ ലഭ്യമാണ്. XPS 13 ഐ7 വേരിയന്‍റ് 2021 ജനുവരിയിൽ ലഭ്യമാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*