ഒപ്പോയുടെ കളർ ഓഎസ് 11ന്‍റെ പബ്ലിക് ബീറ്റാ പ്രഖ്യാപിച്ചു

color operating system

ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 11 ഓഎസ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഒപ്പോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 11 പബ്ലിക് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. ഒപ്പോയുടെ ഫൈൻഡ് എക്സ് 2 സീരീസ്, റിനോ 3 സീരീസ് (4 ജി) എന്നിവയില്‍ കളര്‍ ഓഎസ് 11 പബ്ലിക് ബീറ്റാ അപ്ഡേറ്റ് ലഭിക്കും.

സെപ്റ്റംബർ 14 ന് പുതിയ ഓഎസിന്‍റെ ഔദ്യോഗിക അവതരണം ഒപ്പോ നടത്തും. ഔദ്യോഗിക അവതരണത്തിന് ശേഷമേ ഓഎസിലെ ഫീച്ചറുകളെ കുറിച്ചും ഓഎസിന്‍റെ റോള്‍ഔട്ട് പ്ലാനിനെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*