അഡോബിയുടെ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് സ്മാർട്ട്ഫോണുകളിൽ

adobe

ഡിജിറ്റൽ ഫോട്ടോഗ്രാഫിക്കായി ഏവരും ആശ്രയിക്കുന്ന മികച്ച ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. ഈ ഫോട്ടോഷോപ്പ് മാജിക്കുകള്‍ സ്മാർട്ട്ഫോണുകളിൽ എത്തിക്കുവാൻ അഡോബിയുടെ പുതിയ ക്യാമറ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് . പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായിട്ടുള്ള അഡോബി ഫോട്ടോഷോപ്പ് ക്യാമറ സ്മാർട്ട്ഫോണുകളില്‍ ഇതുവരെ ലഭ്യമായിട്ടുള്ള ഫോട്ടോ എഡിറ്റിംഗ് ആപ്പുകളെക്കാള്‍ മികച്ചതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

അഡോബിയുടെ AI പവേര്‍ഡ് പ്ലാറ്റ്ഫോമായ സെന്‍സെ വഴിയാണ് ഇതില്‍ മികവുറ്റ ഫോട്ടോ എഡിറ്റിംഗ് സാധ്യമാകുന്നത്. ഉപയോക്താവ് പകർത്തുന്ന ചിത്രത്തെ ആപ്പിന് ഓട്ടോമാറ്റിക്കായി ഭംഗിയുള്ളതാക്കാനും ഉപഭോക്താവിന് നേരിട്ട് ഫോട്ടോ എഡിറ്റ് ചെയ്യാനുമുള്ള സൗകര്യവും ഇതിലുണ്ട്. എൺപതിലധികം കസ്റ്റം ഫില്‍റ്ററുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ, പോര്‍ട്ട്രെയ്റ്റ്,പോപ്പ് ആര്‍ട്ട്, സ്പെക്ട്രം,ബില്ലി എലിഷ്,ആര്‍ട്ട്ഫുള്‍,ബ്ലൂസ്കൈ എന്നിങ്ങനെ ധാരാളം ഫില്‍റ്ററുകളും ഇതിൽ ലഭ്യമാണ്. ഈ ഫില്‍റ്ററുകൾക്ക് പുറമേ ഉപയോക്താവിന് ആവശ്യമെങ്കിൽ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് കൂടുതൽ ഫില്‍റ്ററുകൾ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*